അബുദാബി : കണ്ണൂര്‍ വാരം സ്വദേശി മഠത്തില്‍ കാദര്‍കുട്ടി യുടെ മകന്‍ ഷാഹുല്‍ഹമീദ് (50) അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. അസര്‍ നമസ്കാരം കഴിഞ്ഞു പള്ളിയില്‍ കുഴഞ്ഞു വീഴുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിക്കുകയു മായിരുന്നു. ഹജ്ജ് പെരുന്നാളിന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പി ലായിരുന്നു ഷാഹുല്‍ഹമീദ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉമ്മ: ഫാത്തിബി. സഹോദരങ്ങള്‍ : അയ്യൂബ് ഹാജി, ഷംസുദീന്‍, ജമീല,സാറാബി. ഭാര്യ: മൈമൂന. മക്കള്‍ : മുനീര്‍, ജാഫര്‍ശരീഫ്,മുഫീദ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary