അബുദാബി : ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി എ. കെ. ഷബീര്‍ ( 29) അബുദാബിയില്‍ വെച്ചു മരണപ്പെട്ടു. ഹൃദയ സ്തംഭന മായിരുന്നു മരണ കാരണം.
അല്‍ സഹല്‍ ഷിപ്പിംഗ് കമ്പനി യില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു വരിക യായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം. വിവാഹിതനാണ്. കുട്ടികളില്ല. അല്‍ സഹല്‍ ഷിപ്പിംഗ് കമ്പനി മാനേജിംഗ് ഡയരക്ടര്‍ എ. കെ. അബ്ദുല്‍ ഖാദറിന്‍റെ മകനാണ്. ഫാത്തിമ യാണ് മാതാവ്.
ഖലീഫ ആശുപത്രി മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമ നടപടി കള്‍ക്ക് ശേഷം മഫ്റഖ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
- pma