അബുദാബി: അബുദാബി ഉമ്മുല്‍നാര്‍ ഒയാസിസ് കാര്‍ വാഷ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പത്തനാപുരം ഇടത്തറ സ്വദേശി മുഹമ്മദ് ഹനീഫ് റാവുത്തര്‍ (52) ഇന്ന് രാവിലെ അബുദാബി അല്‍ നൂര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. നിയമ നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ട് പോയി ഖബറടക്കം നടത്തും. കഴിഞ്ഞ നാല് വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരിക യായിരുന്നു. ദീര്‍ഘ കാലം സൌദി അറേബ്യയില്‍ ഉണ്ടായിരുന്നു. ഭാര്യ: നഫീസത്ത് ബീവി. മക്കള്‍: മുനീര്‍, മുബീന
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary