ബോവിക്കാനം: (കാസര്‍കോട്) മുളിയാര്‍ പഞ്ചായത്തിലെ ആലൂര്‍ തൊട്ടി തറവാട്ടിലെ കാരണവരും മുസ്ലിം ജമാത്ത് കമ്മിറ്റി ട്രഷററു മായ തൊട്ടിയില്‍ ടി. എ. അബ്ദുല്ല (76) നിര്യാതനായി. ആലൂര്‍ മുസ്ലിം ജമാത്ത് കമ്മിറ്റി പ്രസിഡണ്ടായും നിരവധി കാലം പ്രവര്‍ത്തിച്ചിരുന്നു. ആലൂര്‍ ജുമാ മസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്രസ എന്നിവയുടെ പുനര്‍ നിര്‍മ്മാണത്തിന് മുഖ്യപങ്ക് വഹിച്ചിരുന്നു.
പരേതരായ തൊട്ടി യില്‍ മുഹമ്മദിന്റെയും കൊല്ലമ്പാടി ബീഫാത്തിമയുടെയും മകനാണ്. പരേതയായ കോളോട്ട് ആസിയാബി, തുരുത്തിയിലെ നബീസ, എന്നിവര്‍ ഭാര്യന്മാര്‍. ടി. എ. മുഹമ്മദ് കുഞ്ഞി, ടി. എ. ഹംസ, ടി. എ. ഖാദര്‍ (പ്രസിഡണ്ട് യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം), ടി. എ. സൈനുദ്ദീന്‍ (മൂന്ന് പേരും അബുദാബി) അഷ്‌റഫ്, അബ്ബാസ്, എ. ആര്‍. അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ ബീവി, ബെള്ളിപ്പാടി അഹമ്മദിന്റെ ഭാര്യ ഫൌസിയ, സൈനബി എന്നിവര്‍ മക്കളാണ്.
പരേതനായ തൊട്ടി അബൂബക്കര്‍, തൊട്ടി അബ്ദുല്‍ഖാദര്‍, ആലൂര്‍ എ. അബ്ദുല്‍ഖാര്‍ ഹാജിയുടെ ഭാര്യ ആയിശ, അബ്ദുല്‍ഖാദറിന്റെ ഭാര്യ ആലൂര്‍ മീത്തല്‍ ഉമ്മാലി, കാട്ടിപ്പാറ മുഹമ്മദിന്‍റെ ഭാര്യ നബീസ, മുണ്ടക്കൈ അബ്ബാസിന്‍റെ ഭാര്യ സൈനബി, മുണ്ടക്കൈ മമ്മുവിന്റെ ഭാര്യ ഖദീജ, എന്നിവര്‍ സഹോദരങ്ങളാണ്. ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ് ഹാജിയുടെ പിതാവിന്റെ സഹോദരനാണ് പരേതന്‍. ഖബറടക്കം ആലൂര്‍ മുസ്ലിം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
പരേതന്റെ നിര്യാണത്തില്‍ ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചിക്കുകയും പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary