ദുബായ് : ദുബായ് ഗിസൈസിലെ യൂണിറ്റി മെഡിക്കല്‍ സെന്ററിലെ എല്ലു രോഗ വിദഗ്ദന് ഡോക്ടര്‍ എം. ബഷീര്‍ അഹമദ് ( 67 ) അന്തരിച്ചു. ഹൃദയാഘാതം മൂലം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2.45 ന് ആയിരുന്നു അന്ത്യം.
തിരുവനന്തപുരം  ചിറയിന്‍കീഴ് സ്വദേശിയായ ഡോക്ടര്‍ എം. ബഷീര്‍ അഹമദ് കഴിഞ്ഞ അഞ്ചു വര്‍ഷ ത്തോളമായി ദുബായില്‍ ജോലി ചെയ്യുന്നു. ദീര്‍ഘ കാലം നാട്ടില്‍ ഗവണ്മെന്റ് സര്‍വ്വീസില്‍ ഉണ്ടായിരുന്നു. സൗദി അറേബ്യ, ലിബിയ എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു.  ചിറയിന്‍കീഴ് തിപ്പാടത്ത് മുഹമ്മദ് സാലി എന്നവരുടെ മകനാണ്.
 
ഡോക്ടര്‍ പി. എം. ആമിനാ ബീവി യാണ് ഭാര്യ.
ഷാര്‍ജ യിലുള്ള നഫീസാ നസീര്‍,  തൃശൂര്‍ മദര്‍ ആശുപത്രി യിലെ ഡോക്ടര്‍ സലിംസാദിഖ് എന്നിവര്‍ മക്കളാണ്.  എഞ്ചിനീയര്‍ അബ്ദുല്‍ നസീര്‍, ഡോക്ടര്‍ ഷമീം എന്നിവര്‍ മരുമക്കളാണ്. 
 
നിയമ നടപടി കള്‍ക്കു ശേഷം, മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകും. ചിറയിന്‍കീഴ് പണ്ടകശാല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍  ബുധനാഴ്ച ഉച്ചക്ക് ശേഷം ഖബറടക്കം നടത്തും എന്നും ബന്ധുക്കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

 