Thursday, March 31st, 2011

ചിത്താരി സി. കെ. അബ്ദുല്ല

ck-abdulla-epathramകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൌര പ്രമുഖനും മത – സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്ന ചിത്താരി സി. കെ. അബ്ദുല്ല (62) ഹൃദയാഘാതം മൂലം ഇന്നലെ രാത്രി (ബുധന്‍) നിര്യാതനായി. ഈ മാസം കുടുംബ സമേതം പരിശുദ്ധ ഉംറ നിര്‍വഹിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പരേതരായ തുരുത്തി പോക്കറിന്റെയും ചിത്താരി കൂളിക്കാട് ചാപ്പയില്‍ ഖദീജയുടെയും മകനാണ്. പരേതനായ പുതിയ കോട്ട ദര്‍ബാര്‍ മുഹമ്മദിന്റെ മകള്‍ ശരീഫയാണ് ഭാര്യ.

സി. കെ. അബ്ദുല്‍റഹ്മാന്‍ ഹാജി അതിഞ്ഞാല്‍, സി. കെ. അഹമ്മദ്‌ ഹാജി മുട്ടുന്തല, കൊളവയല്‍ എം. മുഹമ്മദിന്റെ ഭാര്യ മറിയ ഹജ്ജുമ്മ, മുട്ടുന്തല ഹമീദിന്റെ ഭാര്യ ആച്ചിബി, പുതിയകോട്ട ടി. എച്ച്. അബ്ദുല്‍റഹ്മാന്റെ ഭാര്യ റാബിയ എന്നിവര്‍ സഹോദരങ്ങളാണ്.

ആരിഫ്‌ (ഷാര്‍ജ), ആസിഫ്‌ (കുവൈറ്റ്‌), ആസിബ്‌, റസീന, അസീന, സമീറ, സഫീന, നസ്റീന, എന്നിവര്‍ മക്കളാണ്. മരുമക്കള്‍: നസിയ ചേരൂര്‍, ഡോ. ഷംസാദ (വടകര). ജാമാതാക്കള്‍: മൊയ്തു ബേക്കല്‍ ഇബ്രാഹീം ഉദുമ, ഉമൈര്‍ ബല്ലാകടപ്പുറം, ശമീം പയ്യന്നൂര്‍ എന്നിവര്‍. ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജിയുടെ ഭാര്യയുടെ അമ്മാവനാണ് പരേതന്‍. മയ്യിത്ത്‌ ഇന്നു (വ്യാഴം) ഉച്ചക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും.

മരണ വീട്ടിലെ നമ്പര്‍ : 0467 2202461, 0467 2203348, 0467 2202794,

മകന്‍ ആരിഫ്‌ 9400802461,

ആലൂര്‍ മഹമൂദ്‌ ഹാജി, ദുബായ്‌ (+97150 4760198)

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine