റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മരിച്ചു

February 15th, 2013

അബൂദബി : റോഡ് മുറിച്ചു കടക്കവേ കാസര്‍കോട് സ്വദേശി വാഹനമിടിച്ച് മരിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ കാര്‍ഫോറിനു അടുത്ത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി യോടെ യായിരുന്നു അപകടം.

കാസര്‍കോട് വെട്ടിച്ചാല്‍ തോട്ടക്കാരന്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഷാഹുല്‍ ഹമീദ് (21) ആണ് മരിച്ചത്. മാതാവ്: ഖദീജ.

അവിവാഹിതനാണ്. ഒരു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. താമസ സ്ഥലത്ത് ചായയും പലഹാരങ്ങളും ഉണ്ടാക്കി കെട്ടിട നിര്‍മാണ സൈറ്റുകളില്‍ വില്‍പന നടത്തി വരികയായിരുന്നു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വാഹനാപകടം : അബുദാബി യില്‍ രണ്ട് മലയാളികള്‍ മരിച്ചു

February 15th, 2013

road-accident-ePathram

അബുദാബി : പിക്കപ്പ് വാനും ട്രെയിലറും കൂട്ടിയിടിച്ച് റുവൈസില്‍ രണ്ടു മലയാളികള്‍ മരിച്ചു. പയ്യന്നൂര്‍ വെള്ളൂര്‍ ആലും കീഴ് താഹിറാ മന്‍സിലില്‍ താഹിര്‍ (28), തിരുവനന്തപുരം മണക്കാട് പുതിയന്‍വിള വീട്ടില്‍ ഗീരീശന്‍ രാഘവന്റെ മകന്‍ ദീപു (22) എന്നിവരാണു മരിച്ചത്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സലാമിനെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മാത്യു ജോണ്‍ (സജി)

January 18th, 2013

ദുബായ്: റാന്നി മുള്ളം കാട്ടില്‍ മാത്യു ജോണ്‍ (സജി 44 വയസ്സ്) ഹൃദയാഘാതം മൂലം ദുബായ് സിറ്റി ഹോസ്പിറ്റലില്‍ അന്തരിച്ചു. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥ നായിരുന്നു. ഇരുപതു വര്‍ഷമായി പ്രവാസി യായിരുന്നു. ഭാര്യ: മിനി, രണ്ടു മക്കള്‍. സത്വ യില്‍ ആയിരുന്നു താമസം

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സലാം സ്ട്രീറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചത് വൈലത്തൂര്‍ സ്വദേശി

November 8th, 2012

അബുദാബി : സലാം സ്ട്രീറ്റ്‌ സിദ്ധീഖ് ഗിഫ്റ്റ്‌ ഷോപ്പ് കെട്ടിട ത്തിലെ പത്താം നില യില്‍ നിന്നും വീണു മരിച്ചത് മലപ്പുറം ജില്ലയിലെ വൈലത്തൂര്‍ അരീക്കോട് തവളാംകുന്ന് പരേതനായ ചാത്തേരി അബുവിന്‍റെ മകന്‍ സൈതലവി (41) ആണെന്ന് തിരിച്ചറിഞ്ഞു.

നവംബര്‍ 5 തിങ്കളാഴ്ച ഉച്ചക്ക് 12:30 നാണ് സംഭവം. കെട്ടിടത്തില്‍ നിന്നും വീണു ഏഷ്യന്‍ വംശജന്‍ മരിച്ചതായി ഗള്‍ഫിലെ പ്രമുഖ ദിനപത്രം ചൊവ്വാഴ്ച തന്നെ വാര്‍ത്ത നല്‍കിയിരുന്നു എങ്കിലും മരിച്ചത് ഏത് നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

saidalavi-bava-malappuram-ePathram
മീന വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഹോള്‍സെയില്‍ വ്യാപാരിയായ സൈതലവി തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്തു നിന്നും പുറത്തു പോയി. ഷോപ്പിലോ കൂട്ടുകാരുടെ അടുത്തോ എത്തിയിരുന്നില്ല. രാത്രി ആയിട്ടും കാണാത്ത തിനാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനേഷണ ത്തില്‍ സൈതലവി അപകട ത്തില്‍ പ്പെട്ട് മരിച്ചത് പോലീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങള്‍ ക്കായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന അനുജന്‍ മുഹമ്മദ്‌ റാഫി അബുദാബി യില്‍ എത്തിയിട്ടുണ്ട്.

ഭാര്യ :സലീന, മക്കള്‍ : സഫീറ, സഫവാന്‍, സിനാന്‍.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അലൈനില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനം ഇടിച്ചു മരിച്ചു

November 3rd, 2012

ni-model-school-student-unaisudheen-pavaratty-ePathram അബുദാബി : അല്‍ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഉനൈസുദ്ദീന്‍ (18)വാഹനം ഇടിച്ചു മരിച്ചു. തൃശൂര്‍ പാവറട്ടി ചക്കനാത്ത് കുഞ്ഞി മൊയ്തീന്റെ മകനാണ് ഉനൈസുദ്ദീന്‍.

വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം ട്യൂഷന് പോകാന്‍ വേണ്ടി എമിറേറ്റ്സ് മാളിനടുത്ത് റോഡിന് കുറുകെ കടക്കുമ്പോള്‍ ഫോര്‍വീലര്‍ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു. മൃതദേഹം അല്‍ഐന്‍ ഖബര്‍ സ്ഥാനില്‍ സംസ്കരിച്ചു.

മാതാവ് : സീനത്ത്. സഹോദരന്‍ : അനസ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

8 of 18« First...789...Last »

« Previous Page« Previous « അബുദാബിയില്‍ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ടു
Next »Next Page » സലാം സ്ട്രീറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചത് വൈലത്തൂര്‍ സ്വദേശി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine