മുഹമ്മദ്‌ ഹനീഫ്‌ റാവുത്തര്‍

November 19th, 2010

haneef-ravuthar-epathram

അബുദാബി:  അബുദാബി ഉമ്മുല്‍നാര്‍ ഒയാസിസ് കാര്‍ വാഷ്‌ എന്ന സ്ഥാപനത്തില്‍  ജോലി ചെയ്തിരുന്ന പത്തനാപുരം ഇടത്തറ  സ്വദേശി മുഹമ്മദ്‌ ഹനീഫ്‌ റാവുത്തര്‍ (52) ഇന്ന് രാവിലെ അബുദാബി അല്‍ നൂര്‍ ആശുപത്രിയില്‍ വെച്ച്  മരണപ്പെട്ടു. നിയമ നടപടികള്‍ക്ക് ശേഷം  നാട്ടില്‍ കൊണ്ട് പോയി ഖബറടക്കം നടത്തും. കഴിഞ്ഞ നാല് വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരിക യായിരുന്നു. ദീര്‍ഘ കാലം സൌദി അറേബ്യയില്‍ ഉണ്ടായിരുന്നു.  ഭാര്യ: നഫീസത്ത് ബീവി.  മക്കള്‍: മുനീര്‍, മുബീന

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എം. സി. കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ

November 15th, 2010

അബുദാബി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും  ബ്ലാങ്ങാട് ചേര്‍ക്കല്‍ ജുമാ മസ്ജിദ്‌ ഖത്തീബും ആയിരുന്ന  പരേതനായ എം. സി. കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (75) ഇന്ന് രാവിലെ പത്ത് മണിക്ക് മരണപ്പെട്ടു. ഖബറടക്കം ബ്ലാങ്ങാട് ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍ ഇന്ന് നടക്കും. നിരവധി ശിഷ്യരുള്ള മത പണ്ഡിത കൂടിയാണ് പരേത.
 
ദേര ദുബായിലെ  ഗള്‍ഫ്‌ ജനറല്‍ ട്രേഡിംഗ് മറൈന്‍ ഡിവിഷന്‍ സെയില്‍സ്‌ മാനേജര്‍ എം. വി.  അബ്ദുല്‍ റഹിമാന്‍, അബുദാബി മറൈനിലെ  എം. വി.  അബ്ദുല്‍ മജീദ്‌, എം. വി.  അബ്ദുല്‍ ജലീല്‍, എം. വി.  അബ്ദുല്‍ അസീസ്‌, സൈനബ, ഖദീജ, റുഖിയ എന്നിവര്‍ മക്കളാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചെന്ത്രാപ്പിന്നി തൈവളപ്പില്‍ ഹലീമ

October 26th, 2010

thaivalappil-haleema-epathram

അബുദാബി : ചെന്ത്രാപ്പിന്നി ഹൈസ്കൂള്‍ റോഡില്‍ പരേതനായ തൈവളപ്പില്‍ അബ്ദുള്ള യുടെ ഭാര്യ ഹലീമ (75)  തിങ്കളാഴ്ച വൈകീട്ട് മരണപ്പെട്ടു. അബുദാബി മലയാളീ സമാജം മുന്‍ ജനറല്‍ സിക്രട്ടറിയും പൊതു പ്രവര്‍ത്തക നുമായ   വീക്ഷണം നാസര്‍, നാടക പ്രവര്‍ത്തകനായ സഗീര്‍ ചെന്ത്രാപ്പിന്നി, അന്‍സാര്‍, കബീര്‍,  സഖരിയ്യ, ജമീല, എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കൂരിക്കുഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചെമ്മനാട്ട് അബ്ദുല്‍ ഖാദര്‍

October 23rd, 2010

chemmanat-a-kader-kodungallur-ePathram
അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിന്‍റെ സജീവ പ്രവര്‍ത്തകനായ സി. എ. സിയാദിന്‍റെ പിതാവ്,  കൊടുങ്ങല്ലൂര്‍ കോതപറമ്പ്‌ ചെമ്മനാട്ട് അബ്ദുല്‍ ഖാദര്‍(65) വെള്ളിയാഴ്ച രാത്രി മരണപ്പെട്ടു.  ഖബറടക്കം ശനിയാഴ്ച കോതപറമ്പ്‌ ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും. സിയാദി നെ കൂടാതെ സിദ്ധീഖ്‌, സീനത്ത്‌ എന്നിവരും മക്കളാണ്. അജ്മാനില്‍ ജോലി ചെയ്യുന്ന സത്താര്‍ മരുമകനാണ്.   കൊടുങ്ങല്ലൂരിലെ മത സാംസ്കാരിക രംഗത്ത് സജീവമായിരുന്നു പരേതന്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

18 of 18« First...10...161718

« Previous Page « തിരുവത്ര കുന്നത്ത്‌ മൊയ്തു
Next » ചെന്ത്രാപ്പിന്നി തൈവളപ്പില്‍ ഹലീമ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine