
അബുദാബി : കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 28) അബുദാബി യില്‍ വെച്ച് മരണപ്പെട്ട നസ്നിന്‍ നാസറിന്റെ ഭൌതിക ശരീരം തിങ്കളാഴ്ച രാത്രി നാട്ടിലേയ്ക്കു കൊണ്ടു പോയി. തൃശൂര്‍ ജില്ലയിലെ പാവറട്ടി കുളങ്ങരകത്ത് പുത്തന്‍ തറയില്‍ അബ്ദുല്‍ നാസ്സര്‍ – വാഹിദ ദമ്പതി കളുടെ മകളായ നസ്നിന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പാവറട്ടി പുതുമനശ്ശേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
ഫോട്ടോഗ്രാഫി യില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പിതാവ് അബ്ദുല്‍ നാസ്സറിന്‍റെ പാതയില്‍ ചിത്രരചന യിലും ഫോട്ടോഗ്രാഫി യിലും തികഞ്ഞ വൈഭവം പ്രകടിപ്പിച്ചിരുന്നു കലാകാരിയും ഗായിക യുമായ ഈ മിടുക്കി. ഷേര്‍വുഡ് അക്കാദമി യിലെ വിദ്യാര്‍ത്ഥിനി കളായ ഇസൈല നാസ്സറും നൈല നാസറും സഹോദരിമാരാണ്.





ചാവക്കാട് : മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റിന് സമീപം ‘ദീപ്തി’ യില്‍ ബി. സി. മൊയ്തുണ്ണി ഹാജിയുടെ മകള്‍ മുംതാസ് (ബേബി – 42) അന്തരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം ചീരക്കുഴിയില്‍ ഡോ. വി. ടി. കമറുദ്ദീന്റെ ഭാര്യും മമ്മിയൂര്‍ ബി. സി. മൊയ്തുണ്ണി ഹാജിയുടെ യും കെ. വി. സുഹറ യുടെയും മകളുമാണ് മുംതാസ്. ഖബറടക്കം മണത്തല ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
ചാവക്കാട് : പൊതു പ്രവര്‍ത്തന രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന ടി. വി. രംജു സേട്ട് ( 92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളാല്‍ കിടപ്പി ലായിരുന്നു.
