ഒരുമനയൂര്‍ ഏ. കെ. അഹമ്മദുണ്ണി മാസ്റ്ററുടെ ഭാര്യ ആച്ചുമ്മ

February 27th, 2012

ak-achumma-orumanayoor-ePathram
ചാവക്കാട് : ഒരുമനയൂര്‍ മൂന്നാംകല്ല്‌ അറക്കല്‍ കൂട്ടിന്റകായില്‍ അഹമ്മദുണ്ണി മാസ്റ്ററുടെ ഭാര്യ ആച്ചുമ്മ ( 80 ) നിര്യാതയായി. ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ യായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. ഖബറടക്കം വൈകീട്ട് നാല് മണിക്ക് തെക്കേ തലക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

ബ്ലാങ്ങാട് ജുമാത്ത് പള്ളി മുന്‍ഖത്തീബ് എം. വി. ഉമര്‍ മുസ്ലിയാരുടെ മകന്‍ കെ. എസ്. ഇ. ബി. റിട്ടയേഡ് എന്‍ജിനീയര്‍ എം. മുഹമ്മദുണ്ണി യുടെ ഭാര്യാ മാതാവ് ആണ് ആച്ചുമ്മ.

മക്കള്‍ : ശരീഫ, അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഷീദ്, സുരാജി, സീനത്ത് എന്നിവര്‍. മരുമക്കള്‍ : എം. മുഹമ്മദുണ്ണി ബ്ലാങ്ങാട്, അബ്ദുല്‍ ഖാദര്‍ വന്മേനാട്, അബ്ദുള്ള കാട്ടൂര്‍.

പരേതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥി ക്കുവാനും വേണ്ടി ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ് ബകരി നിര്യാതനായി

February 25th, 2012

sheik-bakri-al-tharaweeshi-ePathram
ദുബായ് : സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ പ്രമുഖ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര പണ്ഡിതനും ലോക പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും നിരവധി മത പണ്ഡിതരുടെ ഗുരു വര്യരുമായ ശൈഖ്‌ ബകരി അല്‍ താറാവീശീ, ഫബ്രുവരി 23 വ്യാഴാഴ്ച വൈകുന്നേരം ദുബായില്‍ നിര്യാതനായി. 91 വയസ്സായിരുന്നു. ദുബായിലെ ജുമേരയിലെ മകന്‍ ഡോ. മുആദിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഹനഫീ മദ്ഹബില്‍ പ്രശസ്ത മത പണ്ഡിതനായ ശൈഖ് അബ്ദുല്‍ മജീദ്‌ അല്‍ താറാവീശീയുടെ മകനായി 1921 ല്‍ ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠ മാക്കിയ ശേഷം ശൈഖ് ലബ്സ് വസീതിന്റെ അടുത്ത് നിന്ന് പതിനഞ്ച് ദിവസം സൂറത്തുല്‍ ഫാത്തിഹ മാത്രം ശൈഖ് ഓതി പരിശീലിച്ചിരുന്നു.

ഇന്നുള്ളവരില്‍ വിശുദ്ധ ഖുര്‍ആനിന് ഏറ്റവു മധികം സനദ്‌ ഉള്ളവരും പത്ത്‌ ഖിറാഅത്ത് സനദ്‌ കൊടുക്കുന്നവരില്‍ പ്രമുഖനും ഖുര്‍ആന്‍ പാരായണം നിയമ ത്തില്‍ നൈപുണ്യം സിദ്ധിച്ചവരും പ്രമുഖ വാഗ്മിയായിരുന്നു ശൈഖ് ബകരി.

ദുബായിലെ പത്ത്‌ ഖിറാത്ത് പഠിപ്പിക്കുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിലെ പ്രന്‍സിപ്പല്‍ ശൈഖ് മുഹമ്മദ്‌ അഹമ്മദ്‌ ശഖ്‌റൂന്‍, കുവൈറ്റിലെ ശൈഖ് ഹിസ്സാന്‍ സബ്സബീ, അല്‍ജീരിയ യിലെ ശൈഖ് മുഹമ്മദ്‌ ബൂര്കാബ്, ശൈഖ് ഉമര്‍ ദാവൂഖ്‌, ജോര്‍ദാനിലെ ശൈഖ് ഹിസ്സാം അബ്ദുല്‍ മൌലാ, തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്. വെള്ളിയാഴ്ച ജുമുഅ നിസ്കാര ത്തിനു ശേഷം ദുബായ്‌ അല്‍ ഖൂസിലെ ഖബര്‍ സ്ഥാനില്‍ മയ്യിത്ത്‌ മറവു ചെയ്തു.

-ആലൂര്‍ ടി എ മഹമൂദ്‌ ഹാജി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വട്ടേക്കാട് പി. കെ. സഫിയ

February 11th, 2012

pk-safiya-vattekad-ePathram
അബുദാബി : ഒരുമനയൂര്‍ വട്ടേക്കാട് കൊച്ചീക്കാരന്‍ പി. ടി. ഷംസു വിന്റെ ഭാര്യ യും, പരേതനായ മയിലന്‍ മുഹമ്മദുണ്ണി യുടെ മകളുമായ പി. കെ. സഫിയ ( 48) മരണപ്പെട്ടു. കാന്‍സര്‍ ബാധിത യായി ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 9 വ്യാഴാഴ്ച രാത്രിയായിരുന്നു മരണം . ഖബറടക്കം വട്ടേക്കാട് ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടന്നു. മാതാവ്‌ : പി. കെ. സാറു . സഹോദരങ്ങള്‍ : ബക്കര്‍ , കബീര്‍ , മനാഫ്‌ , (ഖത്തര്‍ ). നദീറ, ഖൈറുന്നിസ എന്നിവര്‍ സഹോദരികള്‍ . മക്കള്‍ : ഷംന, ഷിനു, സുമയ്യ. മരുമക്കള്‍ : ഇല്യാസ്‌, ദുല്‍ഫികര്‍ .

ഭര്‍ത്താവ്‌ പി. ടി. ഷംസു അബുദാബി ഡിഫന്‍സില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുടുംബ സമേതം അലൈനില്‍ ആയിരുന്നു. ഇവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ആയി നിരവധി പേര്‍ യു. എ. ഇ. ഖത്തര്‍ , ഒമാന്‍ എന്നിവിടങ്ങളില്‍ ഉണ്ട്. പരെതക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കണം എന്നും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ അബുദാബി യില്‍ മരണപ്പെട്ടു

February 9th, 2012

mugal-gafoor-ePathram
അബുദാബി : അബുദാബി യിലെ കലാ – സാംസ്കാരിക – ബിസിനസ് – പൊതു രംഗങ്ങളില്‍ ‘ മുഗള്‍ ഗഫൂര്‍ ‘ എന്നറിയപ്പെടുന്ന കെ. അബ്ദുല്‍ ഗഫൂര്‍ ( 57 ) മരണ പ്പെട്ടു. ഫെബ്രുവരി 8 ബുധാനാഴ്ച വൈകീട്ട് അബുദാബി യിലെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തി യതായിരുന്നു. മലപ്പുറം ജില്ലയിലെ പാലപ്പെട്ടി സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി ഗള്‍ഫില്‍ ഉണ്ട്. അബുദാബി മദീനാ സായിദിലെ പ്രശസ്തമായ മുഗള്‍ റസ്റ്റോറന്‍റ് അദ്ദേഹ ത്തിന്റെ ഉടമസ്ഥത യിലുള്ളതാണ്.

കേരളത്തിലെ നവോത്ഥാന നായകരില്‍ ഒരാളായ സീതി സാഹിബിന്‍റെ പൌത്രി നൂര്‍ജഹാന്‍ ആണ് ഭാര്യ. മക്കള്‍ : ഗോബാഷ്‌ ,നിയാസ്‌, ആയിഷ എന്നിവര്‍ .പരേതനായ ഹനീഫ്‌, ശംസുദ്ധീന്‍ ,ബഷീര്‍ ,സിദ്ധീഖ്‌, മനാഫ്‌, ഫാത്തിമ എന്നിവര്‍ സഹോദര ങ്ങളാണ്.

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ , മലയാളീ സമാജം തുടങ്ങിയ സംഘടന കളില്‍ സജീവ പ്രവര്‍ത്തകനും , ഫ്രണ്ട്സ്‌ എ. ഡി. എം. എസ് , യുവ കലാ സാഹിതി എന്നീ കൂട്ടായ്മകളുടെ മുഖ്യ രക്ഷാധികാരിയും കൂടിയാണ്.

-ഫോട്ടോ : യാഫിദ്‌ തെക്കൊത്ത്

- pma

വായിക്കുക:

1 അഭിപ്രായം »

അബുദാബി യില്‍ മലയാളി വാഹനമിടിച്ച് മരിച്ചു

January 21st, 2012

poovullathil-abdul-azeez-ePathram
അബുദാബി :പനിക്ക് ചികിത്സ തേടി ആശുപത്രിയില്‍ പോകുന്ന തിനായി റോഡ് മുറിച്ചു കടക്കുന്ന തിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. കോഴിക്കോട് നാദാപുര ത്തിനടുത്ത് കുന്നുമ്മല്‍ സ്വദേശി പൂവുള്ളതില്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ചത്. ജനുവരി 19 വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ഹംദാന്‍ സ്ട്രീറ്റില്‍ അഹല്യ ഹോസ്പിറ്റലിന് അടുത്തുള്ള സീബ്ര ക്രോസിംഗില്‍ വെച്ചാ യിരുന്നു അപകടം. സിഗ്നല്‍ തെറ്റിച്ച് അമിത വേഗത യില്‍ വന്ന അറബ് വംശജന്‍ ഓടിച്ചിരുന്ന വാഹനം അസീസിനെ ഇടിക്കുകയായിരുന്നു. 25 വര്‍ഷ മായി മുറൂര്‍ റോഡിലുള്ള അശ്കര്‍ കഫ്തീരിയ യിലെ ജീവന ക്കാരനാണ്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. പിതാവ് : പോക്കര്‍ ഹാജി. മാതാവ് : ബിയ്യാത്തു. ഭാര്യ : സുഹ്റ. മക്കള്‍ : അജ്നാസ്, അനസ്, സഫീറ, ആഷിഖ്. അസീസിന്‍റെ സഹോദരന്മാര്‍ അബൂദാബി യില്‍ ജോലി ചെയ്യുന്നുണ്ട്. ഖബറടക്കം കുന്നുമ്മല്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

11 of 18« First...101112...Last »

« Previous Page« Previous « സൈനുദ്ദീന്‍ പള്ളിപറമ്പില്‍ അന്തരിച്ചു
Next »Next Page » മുഗള്‍ ഗഫൂര്‍ അബുദാബി യില്‍ മരണപ്പെട്ടു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine