അജ്മാന്‍ : അജ്മാന്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടറായിരുന്ന ചാവക്കാട് എടക്കഴിയൂര്‍ പരേതനായ അബൂബക്കറിന്‍റെ മകന്‍ പള്ളിപറമ്പില്‍ സൈനുദ്ദീന്‍ (49) അന്തരിച്ചു. ഡിസംബര്‍ രണ്ടാം വാരം താമസ സ്ഥലത്ത് വെച്ച് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അജ്മാനിലെ ഖലീഫ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുക യായിരുന്നു. തുടര്‍ ചികിത്സ ക്കായി തിരുവനന്തപുരം ആര്‍. സി. സി. യില്‍ പ്രവേശിപ്പിപ്പിച്ചു. ആര്‍. സി. സി. യില്‍ വെച്ചായിരുന്നു അന്ത്യം.
മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റ് ചാറ്റിംഗും സജീവമായ ഇക്കാലത്തും നാട്ടിലേക്ക് കത്തുകള്‍ എഴുതി പ്രവാസ ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് സൈനുദ്ദീന്‍.
ഭാര്യ : നദീറ. മക്കള്‍ : സുനീര്‍, ഷാഹിറ, സുഹൈര്‍. ഗള്‍ഫിലെ കലാ സാംസ്‌കാരിക പരിപാടി കളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്‍റെ നിര്യാണ ത്തില്‍ ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്, അബുദാബി ബാച്ച് ചാവക്കാട്, എനോര യു. എ. ഇ. എന്നീ സംഘടനകള്‍ അനുശോചനം അറിയിച്ചു.