ദുബായ് : ചേറ്റുവ കെ. പി. ആര്. നഗറിലെ ചിന്നക്കല്‍ കുറുപ്പത്ത് ആര്. വി. മുഹമ്മദി ന്റെ മകന് സി. കെ. അബ്ദുല്‍ സലാം (39 ) നിര്യാതനായി. ഖബറടക്കം ചേറ്റുവ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
മാതാവ് : ആയിഷു മോള്. ഭാര്യ: നൌഷിദ. മകന് : റോഷന്സലാം. ജലീല്‍ (അബുദാബി), റഷീദ്, സുഹറാബി നൂറുദ്ദീന്‍, നുസൈബ കുഞ്ഞു മുഹമ്മദ്, സൈനബ മൊയ്തീന് എന്നിവര്‍ സഹോദരങ്ങളാണ് .
അബുദാബി യിലെ അല്‍ ബാദി ട്രാവല്‍സ് ജീവനക്കാരനും, റോഷന് സ്റ്റേഷനറി ഉടമ യുമായിരുന്നു. രോഗ ബാധിതനായി ചികില്‍സക്കായി നാട്ടിലേക്ക് പോയതായിരുന്നു.
നാട്ടിലെയും പ്രവാസ ഭൂമിയിലെയും കലാ സാംസ്കാരിക കൂട്ടായ്മ കളിലെ സജീവ സാന്നിദ്ധ്യ മായിരുന്നു. ചേറ്റുവ ഫ്രണ്ട്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് ( FAC ) മുന്‍ പ്രസിഡന്റ് ആയിരുന്നു. FAC UAE കമ്മിറ്റി, അബുദാബി യിലെ ചേറ്റുവ മഹല്ല് കമ്മിറ്റി, ബാച്ച് ചാവക്കാട്. എന്നിവയില്‍ പ്രവര്‍ത്തി ച്ചിരുന്നു.
-അബ്ദുള്ളക്കുട്ടി ചേറ്റുവ