അബുദാബി : ചാവക്കാട് ചേര്‍ക്കല്‍ ബ്ലാങ്ങാട് പാറാട്ടു വീട്ടില്‍ അബ്ദു ഹാജി (80) മരണപ്പെട്ടു. ഇന്നു രാവിലെ ( നവംബര്‍ 20 ഞായര്‍ ) യാണ് അന്ത്യം. രോഗ ബാധിതനായി ചികില്‍സ യില്‍ ആയിരുന്നു. മലേഷ്യയില്‍ ബിസിനസ് ചെയ്തിരുന്ന പി. വി. അബ്ദു ഹാജി നാട്ടില്‍ സ്ഥിരമാക്കി യതിനു ശേഷം മത – സാംസ്കാരിക രംഗത്ത് സജീവമായി. ബ്ലാങ്ങാട് പള്ളി കമ്മിറ്റി ഭരണ സമിതി അംഗം ആയിരുന്നു. ചാവക്കാട് ബീച്ചില്‍ ‘യമാമ ഐസ് പ്ലാന്‍റ്’ എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഖബറടക്കം ബ്ലാങ്ങാട് പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് നാലിന്.
പരേതനായ ഹുസ്സന്‍ കുട്ടി മാഷുടെ മകള്‍ പാത്തുവാണ് ഭാര്യ. ഖത്തറില്‍ ബിസിനസ്സ് ചെയ്യുന്ന ഹനീഫ്, ഷാഫി, അസ്ഹര്‍, അസീസ, സക്കീന, സലീമ, ഹസീന, തന്സീല എന്നിവരാണ് മക്കള്‍. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കുട്ടി ഇടക്കഴിയൂര്‍, മൊയ്തുണ്ണി, കരീം ഇടക്കഴിയൂര്‍, നാസര്‍ പാടൂര്‍, ഷാഹിര്‍ എന്നിവര്‍ മരുമക്കളാണ്.
ബ്ലാങ്ങാട് കാട്ടില്‍ പള്ളിക്ക് സമീപം പരേതനായ ഖാദര്‍ ഹാജി, സെയ്താലി, മുഹമ്മു, പാത്തുമ്മു, മൊയ്തുണ്ണി, മാമത് എന്നിവര്‍ സഹോദര ങ്ങളാണ്.
യു. എ. ഇ. ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പി ക്കുന്നുണ്ട്. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ തിങ്കളാഴ്ച ഇഷാ നിസ്കാര ത്തിനു ശേഷവും, ഷാര്‍ജ റോള മുസല്ല പള്ളിയില്‍ വെള്ളിയാഴ്ച ജുമാ നിസ്കാര ത്തിനു ശേഷവും മയ്യിത്ത് നിസ്കാരം നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary