ഡോക്ടര്‍ എം. ബഷീര്‍ അഹമദ്‌

January 25th, 2011

dr-m-basheer-ahmed-epathram

ദുബായ് : ദുബായ് ഗിസൈസിലെ യൂണിറ്റി മെഡിക്കല്‍ സെന്‍ററിലെ എല്ലു രോഗ വിദഗ്ദന്‍ ഡോക്ടര്‍ എം. ബഷീര്‍ അഹമദ്‌ ( 67 ) അന്തരിച്ചു. ഹൃദയാഘാതം മൂലം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2.45 ന് ആയിരുന്നു അന്ത്യം.

തിരുവനന്തപുരം  ചിറയിന്‍കീഴ് സ്വദേശിയായ ഡോക്ടര്‍ എം. ബഷീര്‍ അഹമദ്‌ കഴിഞ്ഞ അഞ്ചു വര്‍ഷ ത്തോളമായി ദുബായില്‍ ജോലി ചെയ്യുന്നു. ദീര്‍ഘ കാലം നാട്ടില്‍ ഗവണ്മെന്‍റ് സര്‍വ്വീസില്‍ ഉണ്ടായിരുന്നു. സൗദി അറേബ്യ, ലിബിയ എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു.  ചിറയിന്‍കീഴ് തിപ്പാടത്ത് മുഹമ്മദ്‌ സാലി എന്നവരുടെ മകനാണ്.
 
ഡോക്ടര്‍ പി. എം. ആമിനാ ബീവി യാണ് ഭാര്യ.
ഷാര്‍ജ യിലുള്ള നഫീസാ നസീര്‍,  തൃശൂര്‍ മദര്‍ ആശുപത്രി യിലെ ഡോക്ടര്‍ സലിംസാദിഖ്‌ എന്നിവര്‍ മക്കളാണ്.  എഞ്ചിനീയര്‍ അബ്ദുല്‍ നസീര്‍, ഡോക്ടര്‍ ഷമീം എന്നിവര്‍ മരുമക്കളാണ്. 
 
നിയമ നടപടി കള്‍ക്കു ശേഷം, മയ്യിത്ത്‌ നാട്ടില്‍ കൊണ്ട് പോകും. ചിറയിന്‍കീഴ്‌ പണ്ടകശാല ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍  ബുധനാഴ്ച ഉച്ചക്ക് ശേഷം ഖബറടക്കം നടത്തും എന്നും ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ണാട്ട് ഉമ്മര്‍ കുഞ്ഞിയുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി

January 14th, 2011

kannatt-kunjaminakutty-epathram

അബുദാബി : ചാവക്കാട് മണത്തല യിലെ പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ  ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 – 1 – 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു. അജ്മാനില്‍ ബിസിനസ്സുകാരനായ ആര്‍. പി.  മുസ്തഫ,  ദുബായില്‍ ബിസിനസ്സ് ചെയ്യുന്ന ഷാഹുല്‍ കണ്ണാട്ട് ( പ്രസിഡന്‍റ്: പ്രോഗ്രസ്സീവ്‌ ചാവക്കാട്‌) , ബസരിയ, നെസി, സെബി എന്നിവര്‍ മക്കളാണ്. പരേതനായ കുന്നുമ്മല്‍ കുഞ്ഞു മുഹമ്മദ്‌, ആര്‍. പി. ബക്കര്‍, ആര്‍. പി. മൊയ്തുട്ടി, കുഞ്ഞയിസു  എന്നിവര്‍ സഹോദരങ്ങളാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന് ഒരു ഇര കൂടി

December 20th, 2010

ബോവിക്കാനം : (കാസര്‍കോട് ) മുളിയാര്‍ പഞ്ചായത്തിലെ മുണ്ടക്കയിലെ പരേതനായ അബ്ബാസിന്റെ മകന്‍ മൊയ്തീന്‍ കുഞ്ഞി (50) നിര്യാതനായി. എന്‍ഡോസള്‍ഫാന്‍ മൂലം രോഗ ബാധിതനായിരുന്നു. ഈയിടെ വി. എം. സുധീരന്‍ കാസര്‍കോട്ട് വന്നപ്പോള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തളങ്കരയിലെ സുബൈദയാണ് ഭാര്യ. മിസ്റിയ, സിതാര എന്നിവര്‍ മക്കള്. ഇസ്മായീല്‍, ഹമീദ് എന്നിവര്‍ മരുമക്കള്‍.

കണ്ടത്തില്‍ മുഹമ്മദ്‌, ബോവിക്കാനം അബ്ദുല്ല ഹാജി, അഹമ്മദ്, ഉമ്മര്‍, ജുബൈരിയ്യ, ബീഫാത്തിമ, ആയിശ, ഖദീജ എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് നാളെ (ചൊവ്വ) ഉച്ചക്ക് മുണ്ടക്കൈ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.

മരുമകന്‍ റഫീഖിന്റെ നമ്പര്‍ – 9947606267
അയല്‍വാസി അസീസ്‌ മൂലടുക്കം നമ്പര്‍ – 9746721299

ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്

-

വായിക്കുക:

അഭിപ്രായം എഴുതുക »

ആലൂര്‍ തൊട്ടിയില്‍ അബ്ദുല്ല നിര്യാതനായി

December 7th, 2010

ബോവിക്കാനം: (കാസര്‍കോട്) മുളിയാര്‍ പഞ്ചായത്തിലെ ആലൂര്‍ തൊട്ടി തറവാട്ടിലെ  കാരണവരും മുസ്ലിം ജമാത്ത് കമ്മിറ്റി ട്രഷററു  മായ തൊട്ടിയില്‍ ടി. എ.  അബ്ദുല്ല (76) നിര്യാതനായി. ആലൂര്‍ മുസ്ലിം ജമാത്ത് കമ്മിറ്റി പ്രസിഡണ്ടായും നിരവധി കാലം പ്രവര്‍ത്തിച്ചിരുന്നു. ആലൂര്‍ ജുമാ മസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്രസ എന്നിവയുടെ പുനര്‍ നിര്‍മ്മാണത്തിന് മുഖ്യപങ്ക് വഹിച്ചിരുന്നു.

പരേതരായ തൊട്ടി യില്‍ മുഹമ്മദിന്റെയും കൊല്ലമ്പാടി ബീഫാത്തിമയുടെയും മകനാണ്. പരേതയായ കോളോട്ട് ആസിയാബി, തുരുത്തിയിലെ നബീസ, എന്നിവര്‍ ഭാര്യന്മാര്‍. ടി. എ.  മുഹമ്മദ് കുഞ്ഞി, ടി. എ.  ഹംസ, ടി. എ. ഖാദര്‍ (പ്രസിഡണ്ട്‌ യു. എ. ഇ.  നുസ്രത്തുല്‍ ഇസ്ലാം സംഘം), ടി. എ. സൈനുദ്ദീന്‍ (മൂന്ന് പേരും അബുദാബി)  അഷ്‌റഫ്‌,  അബ്ബാസ്, എ. ആര്‍.  അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ ബീവി,  ബെള്ളിപ്പാടി അഹമ്മദിന്റെ ഭാര്യ ഫൌസിയ, സൈനബി  എന്നിവര്‍ മക്കളാണ്.

പരേതനായ തൊട്ടി അബൂബക്കര്‍, തൊട്ടി അബ്ദുല്‍ഖാദര്‍, ആലൂര്‍ എ. അബ്ദുല്‍ഖാര്‍ ഹാജിയുടെ ഭാര്യ ആയിശ, അബ്ദുല്‍ഖാദറിന്റെ ഭാര്യ ആലൂര്‍ മീത്തല്‍ ഉമ്മാലി, കാട്ടിപ്പാറ മുഹമ്മദിന്‍റെ ഭാര്യ നബീസ, മുണ്ടക്കൈ അബ്ബാസിന്‍റെ ഭാര്യ  സൈനബി,  മുണ്ടക്കൈ മമ്മുവിന്റെ ഭാര്യ ഖദീജ, എന്നിവര്‍ സഹോദരങ്ങളാണ്. ദുബായിലെ ആലൂര്‍ ടി. എ.  മഹമൂദ് ഹാജിയുടെ  പിതാവിന്റെ  സഹോദരനാണ് പരേതന്‍. ഖബറടക്കം ആലൂര്‍ മുസ്ലിം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.

പരേതന്റെ നിര്യാണത്തില്‍  ആലൂര്‍ യു. എ. ഇ.  നുസ്രത്തുല്‍ ഇസ്ലാം സംഘം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ.  മഹമൂദ് ഹാജി അനുശോചിക്കുകയും പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ഥിക്കുകയും  ചെയ്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വലിയകത്ത് നദീര്‍

December 6th, 2010

കൊടുങ്ങല്ലൂര്‍ ഡിവിഷനിലെ സജീവ എസ്.എസ്.എഫ് പ്രവര്‍ത്തകനും കൈപമംഗലം മൂന്നുപീടിക സെക്ടര്‍ അല്‍ ഇസ്വാബ ചീഫുമായ വലിയകത്ത് ബദറുദീന്‍ മകന്‍ നദീര്‍ (19) ഇന്ന് രാവിലെ മരണപ്പെട്ടു. വാഹനാപകടത്തില്‍ പെട്ട് കഴിഞ്ഞ രണ്ടു മാസത്തോളമായി ഏറണാകുളത്ത് ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. ഖബറടക്കം നാളെ നടക്കും.

മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന്നായി പ്രത്യേകം ദുആ ചെയ്യാനും താഴ്മയോടെ അപേക്ഷിക്കുന്നു.

റഫീഖ്‌ ഏറിയാട്‌

-

വായിക്കുക:

അഭിപ്രായം എഴുതുക »

17 of 18« First...10...161718

« Previous Page« Previous « മുഹമ്മദ്‌ ഹനീഫ്‌ റാവുത്തര്‍
Next »Next Page » ആലൂര്‍ തൊട്ടിയില്‍ അബ്ദുല്ല നിര്യാതനായി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine