Wednesday, April 2nd, 2008

ബാലഭാസ്കര്‍ വയലിന്‍ വിസ്മയം നാളെ ഒമാനില്‍

മസ്കറ്റ് : ഒമാനിലെ സന്നദ്ധ സേവന സംഘടനയായ സമുദ്ര ഇന്റര്‍നാഷണല്‍ ( സായ്) ന്റെ രണ്ടാമത് സാംസ്കാരികോത്സവത്തിന്റെ ഭാഗമാ‍യി വയലിന്‍ വിസ്മയമായ ശ്രീ ബാലഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത സംഗമം നാളെ (ഏപ്രില്‍ 3ന് വ്യാഴാഴ്ച ) വൈകിട്ട് 7 മണിക്ക് ഒമാനിലെ അല്ഫലാജ് ലീ ഗ്രാന്റ് ഹാളില്‍ വച്ചു നടക്കും.
വയലിന്‍ കച്ചേരിക്ക് അകമ്പടിയായി ശ്രീ സുന്ദരരാജന്റെ വീണ, മഹേഷ് മണിയുടെ തബലയും മൃദംഗവും, മഞ്ജുമ്മാളിന്റെ ഘടം, ഡോ: രാജ് കുമാറിന്റെ ഫ്ലൂട്ട്, ജോസിയുടെ ഗിത്താര്‍ എന്നിവയുമുണ്ടായിരിക്കും.
ഇതോടൊപ്പം തന്നെ ഹരിയും ചേതനയും ചേര്‍ന്നവതരിപ്പിക്കുന്ന കഥക് നൃത്തവും അരങ്ങേറും.
മാതുലനാ‍യ ബി ശശികുമാറില്‍ നിന്ന് ബാല്യം മുതലേ വയലിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ബാലഭാസ്കര്‍ ഇന്ന് സംഗീതലോകത്ത് , പ്രത്യേകിച്ച് ഉപകരണ വാദ്യമായ വയലിനില്‍ അതുല്യ പ്രതിഭയായി മാറിയിരിക്കുകയാണ്.
കലാലയ വിദ്യാഭ്യാസകാലത്തു തന്നെ പുറത്തിറക്കിയ സംഗീത ആല്‍ബമായ ‘കണ്‍ഫ്യൂഷന്‍” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഇപ്പോള്‍ പ്രസിദ്ധമായ ‘ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ‘ ഏറെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗീതസംഗമമാണ്.
ബാംഗ്ലൂരിലെ നൂപുര കലാകേന്ദ്രത്തിന്റെ ഉടമകളായ ഹരിയും ചേതനയും നൃത്ത രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രതിഭകളാണ്.
ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് കൂടുതല്‍ സേവനത്തിന്റേതായ മാര്‍ഗത്തിലൂടെ നീങ്ങുന്ന സന്നദ്ധ സംഘടനയാണ് സമുദ്ര ഇന്റര്‍നാഷനല്‍ (സായ്). ഈ രംഗത്ത് ഏറെ നാളത്തെ പരിചയവും അര്‍പ്പണമനോഭാവവുമുള്ള ശ്രീ പി കെ ശശിധരന്‍, ശ്രീ സുരേഷ് ബി നായര്‍, ശ്രീ രാധാകൃഷ്ണപിള്ള എന്നിവരാണ് സായ് യുടെ സാരഥികള്‍.

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine