Thursday, April 3rd, 2008

ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് നാളെ

ദല ദുബായില്‍ നാളെ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പില്‍ പ്രശസ്ത കവികളായ സുഗതകുമാരി, ഡി.വിനയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ആലങ്കോട് ലീലാക്യഷ്ണന്‍ ആണ് ക്യാമ്പിന് നേത്വത്വം നല്‍കുന്നത്. വൈകിട്ട് കഥാവായനയും കവിതാ വായനയും നടക്കും. പുതിയ എഴുത്തുകാര്‍ക്ക് നിരൂപക ശ്രദ്ധ കിട്ടുന്നില്ലെന്ന് സാഹിത്യകാരന്‍ ‍ ആലങ്കോട് ലീലാ കൃഷ്ണന്‍ പറഞ്ഞു. നാളെ ദുബായില്‍ ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യമ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികത കത്തി നിന്ന കാലത്ത് എഴുത്തുകാര്‍ക്ക് നിരൂപകരുടെ പരിലാളന കിട്ടിയിരുന്നു. ഇപ്പോള്‍ പുതിയ എഴുത്തുകാര്‍ക്ക് അങ്ങനെ ഒരു സൗഭാഗ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് ദലയുടെ സാഹിത്യ ക്യാമ്പ് ആരംഭിക്കുക. കവി ഡി. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാലുകെട്ടും മലയാള നോവല്‍ സാഹിത്യവും എന്ന വിഷയത്തില്‍ സംവാദവും ഉണ്ടാകും.

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine