കഴിഞ്ഞ 4 വര്‍ഷമായി ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ആയുര്‍ വേദിക് സെന്ററിന്റെ പുതിയ ശാഖ വെള്ളിയാഴ്ച (11-04-2008) അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കും.
30 വര്‍ഷത്തിലധികം ഈ രംഗത്ത് പാരമ്പര്യമുള്ള കണ്ണൂരിലെ പി.കെ.എം ആയുര്‍ വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഗള്‍ഫിലെ സെന്ററാണ് അല്‍ മനാര്‍. അല്‍ മനാര്‍ ആയുര്‍ വേദിക് സെന്ററിന്റെ ഗള്‍ഫിലെ മൂന്നാമത്തെ ശാഖയാണ് അജ്മാനിലേത്. നിലവില്‍ ഷാര്‍ജയിലും മദാമിലും സെന്റര്‍ പ്രവര്‍ത്തിക്കുന്നു.
പി.കെ.എം ആയുര്‍ വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ കൂടിയായ ജലീല്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ അജ്മാന് സെന്ററിനു വേണ്ടി പ്രവര്‍ത്തിക്കും. ഡോ.ദിലീപ്, ഡോ.കവിത, ഡോ.അബ്ദുല്‍ റഷീദ് എന്നിവരാണ് അജ്മാനില്‍ ചികിത്സാ വിധികള്‍ക്ക് നേതൃത്വം നല്‍കുക.
സുഖ ചികിത്സ ഉള്‍പ്പെടെ ആയുര്‍ വേദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ വിധികളും അജ്മാന് അല്‍ മനാറില്‍ ലഭ്യമായിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കാന്‍ ഒരു മൊബൈല്‍ യൂണിറ്റും അല്‍ മനാറിനുണ്ട്.
ആയുര്‍ വേദത്തിന് ലഭിച്ചിരിക്കുന്ന വിശ്വാസ്യതയും സ്വീകാര്യതയും കണക്കിലെടുത്ത് ഗള്‍ഫ് മേഖലയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കും അല്‍ മനാറിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് അജ്മാനില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അല്‍ മനാര്‍ ആയുര്‍ വേദിക് സെന്റര്‍ ചെയര്മാന് അലി സാലിം അല്‍ മിദ്ഫ, ജലീല്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)