സമൂഹത്തില്‍ നന്മ സ്ഥാപിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും നിയോഗിതനായ പ്രവാചകന്‍ മുഹമ്മദ് നബിയും അദ്ദേഹത്തിന് ദൈവം അവതരിപ്പിച്ച ഖുര്ആനും ലോകത്തിന്‍റെ പൊതു സ്വത്താണെന്ന് പ്രമുഖ വാഗ്മിയും ഗ്രന്ധകാരനുമായ വാളിദാസ് എളയാവൂര്‍ അഭിപ്രായപ്പെട്ടു.
ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റരര്‍ ഖിസൈസ് ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സായാഹ്നത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാല്‍ പെരുമ്പാവൂര്‍, കെ.എസ് അബ്ദുല്‍ മജീദ്, റോസ് ലി ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു. ഖിസൈസി ഐ.സി.സി പ്രസിഡന്‍റ് കെ.എം ഹസന്‍ അധ്യക്ഷത വഹിച്ചു.
-
മക്ക വിജയത്തിനു ശേഷം ക്യ്ബയുടെ താക്കോല്‍ ആരെ ഏല്‍പ്പിച്ചു?