പതിനാറു വര്‍ഷത്തെ ശ്രദ്ധേയമായ സാമൂഹികമാനുഷിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദുബായ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, പ്രവര്‍ത്തനം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അംഗത്വം നല്കി, സെന്ററിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 22ന് രാത്രി 7.30ന് ദേരയിലെ റാഡിസന്‍ സാസ് ഹോട്ടലില്‍ സംഘടിപ്പിക്കും.
ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി കമല്‍നാഥ് മുഖ്യാതിഥിയാവുന്ന സമ്മേളനം ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ എച്ച്.എച്ച്. ശൈഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മഖ്തുമിന്റെ സാംസ്കാരിക ഉപദേഷ്ടാവ് ഇബ്രാഹിം ബുമില്‍ഹ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വാഗ്മി അബ്ദുസ്സമദ് സമദാനി എം.പി., ഇന്ത്യന്‍ അംബാസഡര്‍, തല്‍മീസ് അഹമ്മദ്, ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റി ആക്റ്റിവിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ: ഹമദ് അല്‍ ശൈഖ് അഹമദ് അല്‍ ശൈബാനി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ യൂസുഫലി എം.എ. അബ്ദുറഹിമാന് അല്‍ ജസീരി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കുന്നു.സെന്റര്‍ ജനറല്‍ സെക്രട്ടറി, പി.ടി.അബ്ദുറഹിമാന്, പ്രസിഡന്റ്, സയ്യിദ് ഖലീല്‍, സല്മാന് അഹ്മദ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
-