യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലോഗിംഗ്‌നെ കുറിച്ച് 25-04-2008 ന് വൈകീട്ട് നാലു മണിക്ക് ഷാര്‍ജ സ്റ്റാര്‍ മുസിക് സെന്ററില്‍ വെച്ചു ശില്‍പ്പ ശാല നടക്കുന്നു. യു. എ. ഇ. യിലെ പ്രമുഖ ബ്ലോഗെഴുത്തുകാര്‍ പങ്കെടുക്കുന്നു. യുവകലാസഹിതിയുടെ മുന്‍ സെക്രട്ടറിയായിരുന്ന അക്ബറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണു പ്രസ്തുത ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ബ്ലോഗിംഗ് എന്ന ഇ-ഡയറി എഴുത്ത് ആധുനിക കാലത്തെ ആത്മാവിഷ്ക്കാരത്തിന്റെ ഉപകരണമാണ്. കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തിലും ഇത് നന്നായി വേരോടിയിരിക്കുന്നു. നമ്മുടെ ഭാഷയെ മരിക്കാതെ നില നിര്‍ത്തുന്നതില്‍ ബ്ലോഗിംഗ് വരും കാലത്ത് ഒരു നിര്‍ണ്ണായകമായ പങ്കാണ് വഹിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.
എഡിറ്ററില്ലാത്ത പ്രസാധനം അല്ലെങ്കില്‍ എഴുത്തുകാരന്‍ തന്നെ എഡിറ്ററാവുന്ന മഹാസ്വാതന്ത്ര്യം, സിറ്റിസണ്‍ ജേര്‍ണലിസം എന്ന തീക്ഷണമായ പൌരായുധം തുടങ്ങിയവ ബ്ലോഗിംഗിന്റെ സാധ്യതകളില്‍ ചിലതു മാത്രം. രാഷ്ട്രീയ പ്രചരണം മുതല്‍ ജീവകാരുണ്യം വരെ ബ്ലോഗിലൂടെ നടത്തപ്പെടുന്നു.
നമ്മളില്‍ പലരും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണെങ്കിലും ബ്ലോഗിന്റെ അനന്ത സാധ്യതകളുടെ വിഹായസ്സിലേക്ക് പറന്നുയര്‍ന്നവര്‍ അധികമില്ല. കൂടുതല്‍ ആളുകളെ ബ്ലോഗിംഗിലേക്ക് അടുപ്പിക്കാനും അതു വഴി ആശയ പ്രകാശനത്തെയും ഭാഷയെയും വികസിപ്പിക്കാനും ഉദ്ദേശിച്ചാണ് യുവകലാസഹിതി ഈ ശില്‍പ്പശാല നടത്തുന്നത്. ഇതില്‍ ബ്ലോഗിലൂടെ പ്രശസ്തരായ പലരും പങ്കെടുക്കുന്നു. ഈ ശില്‍പ്പശാലയില്‍ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം, എങ്ങനെ അതില്‍ പോസ്റ്റുകള്‍ ഇടാം, അതിന്റെ മറ്റു സാങ്കേതികതകള്‍ എന്നിവ വിശദീകരിക്കപ്പെടുന്നു.
പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ സെക്രട്ടറി ശ്രീ സുനില്‍രാജുമായി (050 4978520) ബന്ധപ്പെടുക.
സുനില്‍രാജ് കെ.
സെക്രട്ടറി
യുവകലാസാഹിതി ഷാര്‍ജ യുണിറ്റ്
-