യു.എ.ഇ.യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി M.E.S. Ponnani College Alumni U.A.E. Chapter നടത്തിയ ബഷീര്‍ സ്മാരക കഥാപുരസ്കാരങ്ങള്‍ പ്രഖാപിച്ചു.
എം.എച്ച്. സഹീര്‍ (T.K.M. College, Kollam) എഴുതിയ ‘കാഴ്ചയില്‍ പതിയാതെ പോയത് ‘ എന്ന കഥയാണ് അവാര്‍ഡിന്ന് അര്‍ഹാമായത്. കെ.എം. അബ്ബാസ് (സര് സയ്യിദ് കോളേജ് തളിപ്പറമ്പ് ) എഴുതിയ ‘ ഒട്ടകം ‘, സാദിഖ് കാവില്‍ (Kasaragod Government College) എഴുതിയ ‘ ഗുമാമ ‘ എന്നിവ രണ്ടും മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി . ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച് നടക്കുന്ന ബഷീര്‍ ജന്മശതാബ്ധി ആഘോഷച്ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മറ്റി കണ്‍വിനര്‍ നാരായണന് വെളിയംകോട് അറിയിച്ചു.
അവാര്‍ഡ് ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001, 5001, രൂപയും പ്രശസ്തി പത്രവും ആണ് രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് ലഭിക്കുക. പ്രശസ്ത കഥാ കൃത്തുക്കളായ പി. സുരേന്ദ്രന് , ബഷീര്‍ മേച്ചേരി എന്നിവരാണ് മൂല്യനിര്‍ണ്ണയം നടത്തി പുരസ്ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്.
-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)