പാലക്കാടന്‍ നാട്ടരങ്ങിന്റെ നിളോത്സവം 2008 എന്ന സാംസ്കാരിക മേളയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഖത്തറിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയാണ് പാലക്കാടന്‍ നാട്ടരങ്ങ്. ഖത്തര്‍ മലയാളി സമാജത്തില്‍ ഈ മാസം അവസാനമാണ് നിളോത്സവം 2008 അരങ്ങേറുക. ക്ലാസിക്കല്‍ നൃത്തം, ഫ്യൂഷ്യന്‍ സംഗീതം, ഗാനമേള, മറ്റ് കലാപരിപാടികള്‍ എന്നിവ ഉണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു.
പ്രമുഖ ഗായകരായ വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, രവിശങ്കര്‍, വൃന്ദ മേനന്‍, പല്ലവികൃഷ്ണ എന്നിവര്‍ ഗാനമേളയില്‍ പങ്കെടുക്കും.
റേഡിയോ ഏഷ്യയിലെ അവതാരകനായ രാജീവ് ചേറായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
-