തളിപ്പറമ്പ് സര് സയ്യിദ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്കോട്ടയുടെ അഞ്ചാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. എലൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രൊഫ. വി. ഭട്ടതിരിപ്പാട് മുഖ്യാതിഥി ആയിരുന്നു. സ്കോട്ട പ്രസിഡന്റ് ബി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീന് പൊയ്ത്തുംകടവ്, പ്രൊഫ. ലുഖ്മാന്, ലുത്ഫുദ്ദീന്, അഡ്വ. ആഷിക്ക്, മഹമ്മൂദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
-


