ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യന്‍ മീഡിയ പ്രഫഷണല്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശില്പശാല ആരംഭിച്ചു. ദോഹ ഇന്ത്യന്‍ സ്കൂളിലാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാല നടക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ദിനപത്രങ്ങളിലെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാര്‍ ,എഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ ക്ലാസുകള്‍ എടുക്കും.
-