നാല്പതിലേറെ പ്രവാസി കൂട്ടായ്മകള്‍ ചേര്‍ന്ന് പദ്മശ്രീ ജേതാവായ ശ്രീ എം. എ. യൂസഫലിയെ അനുമോദിയ്ക്കുവാനായി ഇന്ന് ബഹ് റൈനില്‍ കൂടി ചേരും.
ഇന്ന് വൈകീട്ട് എട്ട് മണിയ്ക്ക് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, ബഹ് റൈന്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി ഷെയിഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലാവി തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാവും സ്വീകരണം.
ബിജു നാരായണന്‍, റിമി ടോമി എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. എല്ലാവര്‍ക്കും പ്രവേശനം സൌജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
-