സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് കുവൈത്ത് തനിമ ഒരുക്കിയ വ്യക്തിത്വ വികസന പരിശീലന കളരിയായ ‘വേനല്‍ തനിമ – 2008’ സമാപിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പരിപാടി നടന്നത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ ത്രിദിന ശില്പശാലയില്‍ പങ്കെടുത്തു. സമാപനത്തിന്റെ ഭാഗമായി കേരള സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കെ.എന്‍.കെ. നമ്പൂതിരിയും കുട്ടികളും തമ്മിലുള്ള മുഖാമുഖം നടന്നു.
തുടര്‍ന്ന് സമാപന സമ്മേളനത്തിന് വിദ്യാര്‍ഥികള്‍ നേതൃത്വം നല്കി. ‘വേനല്‍തനിമ- 2008 സ്മരണിക’ യുടെ ആദ്യ പ്രതി ഇന്ദിരാ കൃഷ്ണന്‍ പ്രകാശനം ചെയ്തു. മ്യൂസിക് തെറാപ്പി, വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്‌കിറ്റുകള്‍, സംഘ ഗാനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സമാപന ചടങ്ങില്‍ അരങ്ങേറി.
-