മുസ്വഫ എസ്. വൈ. എസ്. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഉംറ & സിയാറത്ത് യാത്രയുടെ 54 പേര് അടങ്ങുന്ന ആദ്യ ബാച്ച് ജൂലൈ 2നു ബുധനാഴ്ച വൈകീട്ട് 6 മണിക്ക് മുസ്വഫ ശ അബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന യാത്രയയപ്പിനു ശേഷം പുറപ്പെടുന്നതാണ്.
നിരവധി തവണ ഉംറ സംഘത്തിനു നേത്യത്വം നല്കിയ യുവ പണ്ഡിതനും മുസ്വഫ എസ്. വൈ. എസ്. ജന. സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലമാണു സംഘത്തിന്റെ അമീര്‍.
ആദ്യം മക്കയിലേക്ക് പോവുന്ന സംഘം ഉംറ നിര്‍വഹണം കഴിഞ്ഞ് ജുലൈ എഴാം തിയ്യതി ബദര്‍ വഴി മദീന സിയാറത്തിനായി പുറപ്പെടുന്നതും ജുലൈ പതിനൊന്നാം തിയ്യതി മദീനയില്‍ നിന്നും യാത്ര തിരിച്ച് 12നു മുസ്വഫയില്‍ തിരിച്ചെത്തുന്നതുമാണ്’. ജൂലൈ 23 നു പുറപ്പെടുന്ന രണ്ടാമത് സംഘത്തെ നയിക്കുന്നത് യുവ പണ്ഡിതനും പ്രഭാഷകനും നിരവധി തവണ ഹജ്ജ് -ഉംറ സംഘത്തെ നയിച്ചിട്ടുള്ള കെ. കെ. എം. സഅടിയാണ്.
റമളാനില്‍ സംഘടിപ്പിക്കുന്ന ഉംറ – സിയാറത്ത് യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചതായും സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 02 5523491 / 055 -9134144 എന്നീ നമ്പറുകളില്‍ വിളിക്കുക.
-