ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഇപ്രാവശ്യവും റമദാനില്‍ മഞ്ചേറ്റി താലൂക്ക് ആശുപത്രി പരിസരത്ത് ഇഫ്താര്‍ ടെന്റ് തുറക്കും. ആശുപത്രിയില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൂട്ടിന് ഇരിക്കുന്ന നോമ്പുകാരെ ഉദ്ദേശിച്ചാണ് ഇത്. കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് സെന്റര്‍ ഇത്തരം ഒരു സംരംഭം തുടങ്ങിയത്. കഴിഞ്ഞ റമദാനില്‍ പ്രതി ദിനം മുന്നൂറോളം പേര്‍ ഈ ടെന്റില്‍ നിന്നും നോമ്പ് തുറക്കുകയുണ്ടായി.
ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സബ് കമ്മറ്റി യോഗത്തില്‍ നസീര്‍ പി.എ., ഇഖ്ബാല്‍ തിരുവനന്തപുരം, അസ്ലം പട്ല, അഷ്രഫ് പി. കെ. മുസ്തഫ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
– അസ്ലം പട്ല
-