കുവൈറ്റ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കും. ഇതു വരെ 3500 ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. പൊതു മാപ്പ് സൗകര്യം ഉപയോഗ പ്പെടുത്തി ഇതു വരെ 20,000 ത്തോളം അനധികൃത താമസക്കാര്‍ രാജ്യം വിട്ടതായി കുവൈറ്റ് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി കുവൈറ്റ് വിട്ട ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് പൊതു മാപ്പ് കാലാവധി കഴിഞ്ഞ ശേഷമേ ലഭിക്കുകയുള്ളൂ.
-