മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാ ഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് 33 രാജ്യങ്ങളില്‍ നിന്നുള്ള 3300 ലധികം കമ്പനികളാണ് എത്തിയിരിക്കുന്നത്. നിരവധി ഇന്ത്യന്‍ കമ്പനികളും പ്രദര്‍ശനത്തിന് ഉണ്ട്. കേരളത്തില്‍ നിന്ന് ഐ.ടി. സെക്രട്ടറി ഡോ. അജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ജൈടെക്സിന് എത്തിയിട്ടുണ്ട്.
ഈ പ്രദര്‍ശനത്തോട് അനുബന്ധിച്ച് സെമിനാറുകളും അരങ്ങേറുന്നുണ്ട്. 35 വിഷയങ്ങളിലായി വിവിധ ചര്‍ച്ചകളും നടക്കും.
വിവിധ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ജൈടെക്സില്‍ പുറത്തിറക്കുന്നുണ്ട്.
ഇതിനോട നുബന്ധിച്ച് ജൈടെക്സ് ഷോപ്പര്‍ എന്ന പേരില്‍ വിപണന മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് വിപണന മേള നടക്കുന്നത്. നിരവധി ഓഫറുകളും വില ക്കുറവുകളുമാണ് ഐ.ടി. ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ പ്രഖ്യാപി ച്ചിരിക്കുന്നത്. ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയ മാവുകയാണ് ജൈടെക്സ്.
-