………….
ദുബായില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രോപ്പര്‍ട്ടി, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യം പ്രോപ്പര്‍ട്ടി വില്‍പ്പനയെയും വിലയേയും കാര്യമായി തന്നെ ബാധിച്ചു. ഈ വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ പ്രോപ്പര്‍ട്ടി വിലയില്‍ 42 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായിരുന്നിടത്ത് രണ്ടാം ക്വാര്‍ട്ടറില്‍ 16 ശതമാനം വില വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്.
പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ആളില്ലാതെ വന്നതോടെ വില കുത്തനെ ഇടിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ആരും വസ്തു വാങ്ങുന്നില്ലെന്നും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം മാസം തോറും വര്‍ധിക്കുകയാണെന്നും ഖലീജ് ടൈംസ് ബിസിനസ് ഡെപ്യൂട്ടി എഡിറ്റര്‍ ഐസക് പട്ടാണി പറമ്പില്‍ പറയുന്നു.
ബൈറ്റ്..
പ്രോപ്പര്‍ട്ടി വില കുറയുന്നതോടെ കെട്ടിട വാടകയിലും കുറവ് അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ അമിത കെട്ടിട വാടക അനുഭവപ്പെടുന്ന ദുബായില്‍ ഇത് യഥാര്‍ത്ഥ്യ തുകയിലേക്ക് വരുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ അമിതമായ വാടകക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നു.
ബൈറ്റ്..
ഏതായാലും വാടക വര്‍ധനവില്‍ ബുധിമുട്ടുന്ന ദുബായിലെ സാധാരണക്കാര്‍ക്ക് വാടക കുറയുമെന്ന ഈ വാര്‍ത്ത ഏറെ ആശ്വാസകരമാകും.
-