വിരലടയാള പരിശോധനയിലൂടെ കഴിഞ്ഞ മാസം സൗദിയില്‍ നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള 500 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. സൗദിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. പിടിച്ചുപറി, മയക്കുമരുന്ന് വില്‍പ്പന, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരില്‍ അധികവും. രാജ്യത്തെ എല്ലാ വിദേശികളുടേയും വിരലടയാളമെടുക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാസ് പോര്‍ട്ട് ഓഫീസുകളിലും വിമാനത്താവളങ്ങളിലും ജയിലുകളിലും ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററിലും ഇതിനുള്ള സൗകര്യമുണ്ട്. സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരും ക്രിമിനല്‍ പശ്ചാത്തലുമുള്ള 20 നും 30 നും ഇടയില്‍ കുറ്റവാളികള്‍ ഈ സംവിധാനത്തിലൂടെ സൗദിയില്‍ ദിനംപ്രതി പിടിക്കപ്പെടുന്നുണ്ട്.
-