യു.എ.ഇയുടെ 37 –ാം ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ രണ്ടു മുതല്‍ ദുബായിലെ സാലിക് ടോള്‍ പിരിവില്‍ നിന്നും എല്ലാ ടാക്സികളേയും ഒഴിവാക്കും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ ഡിസ്ട്രിക്റ്റ് ടാക്സി സര്‍വ്വീസ് തുടങ്ങാനും ആര്‍.ടി.എ തീരുമാനിച്ചു. ടാക്സി ദൗര്‍ലഭ്യം നേരിടുന്ന ദുബായിലെ വിവിധ ജില്ലകളിലായി ഇതിനായി 200 കാറുകള്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സത്വ, ഹുദൈബ, ജാഫിലിയ, മങ്കൂള്‍, കരാമ, റിഫാ, ഹമരിയ, അബു ഹെയ്ല്‍, പോര്‍ട്ട് സയീദ്,
ഹോര്‍ അല്‍ അന്‍സ് തുടങ്ങിയ ജില്ലകളിലാണ് ജില്ലാ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നത്.
ഈ ടാക്സികള്‍ക്ക് തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ജില്ലകളില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുവാദം ഉണ്ടായിരിക്കും.
എന്നാല്‍, മടക്കയാത്രയില്‍ യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്ന നിബന്ധ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
-