20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം നടപ്പിലാക്കുന്നത് യു.എ.ഇ മാറ്റിവച്ചു.
യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍റെ ഉത്തരവു പ്രകാരമാണ് ഇത്. ഇന്ന് മുതലാണ് യു.എ.ഇയില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നത് തടയുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. പഴയ വാഹങ്ങള്‍ ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തിനും 2010 മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തിനും മാറ്റം വരുത്തിയിട്ടില്ല.
-