യു.എ.ഇ യിലെ തളിക്കുളം പ്രവാസി അസോസിയേഷന്‍റെ നാലാം വാര്‍ഷിക ആഘോഷം ഈ മാസം 16 ന് ദുബായില്‍ നടക്കും. അല്‍ നാസര്‍ ലിഷര്‍ ലന്‍ഡില്‍ വൈകിട്ട് അഞ്ചു മണിക്ക് ഇന്ത്യന്‍ വൈസ് കൗണ്‍സിലര്‍ ഇന്ദിരാ സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ – 2008 അവാര്‍ഡു ലഭിച്ച ഐ.സി.ഡബ്ളിയു .സി കണ്‍വീനര്‍ കെ.കുമാറിനെ ചടങ്ങില്‍ ആദരിക്കും. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ഐ.ഷൗക്കത്ത് അലി, അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി ഗള്‍ഫാര്‍ മുഹമ്മദലി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരും അസോസിയേഷന്‍ അംഗങ്ങളും പങ്കെടുക്കുന്ന കലാ പരിപാടികളും അരങ്ങേറും.
-