ഒറീസ്സയിലെ കന്ധമാല്‍ ജില്ലയില്‍ ക്രിസ്തീയ സമുദായത്തിനു നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.അക്രമത്തി നിരയായവരെ പുനരധിവ സിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ പ്രത്യേക പോലീസ് സേനയെ നിയമിക്കണമെന്നും അദ്ദേഹം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു.
ദുബായ് ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നടന്ന ആലൂര്‍ യു.എ.ഇ. നുസ്‌റത്തുല്‍ ഇസ്ലാം സംഘം കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആലൂര്‍.
യോഗത്തില്‍ കരീം ഹാജി തളങ്കര, പുത്തരിയടുക്കം അബ്ദുല്‍റഹീം,സകീര്‍ഹുസൈന്‍ അര്‍ജാല്‍, എം. സാദിഖലി, കെ. കെ. മുഹമ്മദ് കുഞ്ഞി ഹാജി, മൈക്കുഴി മുഹമ്മദ് കുഞ്ഞി, കെ. കെ. ജാഫര്‍, എ. ടി. മുഹമ്മദ് കുഞ്ഞി, മൈക്കുഴി അബ്ദുല്‍റഹ്മാന്‍, ശദീദ് തായത്ത്, കെ. കെ. സൈഫുദീന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. എം. കബീര്‍ സ്വാഗതവും എ. ടി. അബ്ദുല്‍ഖാദര്‍ നന്ദിയും പറഞ്ഞു.
– Aloor TA Mahmood Haji
-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)