Monday, September 22nd, 2008

ലേബര്‍ ക്യാമ്പില്‍ ശക്തിയുടെ സമൂഹ നോമ്പു തുറ

അബുദാബി: മാതൃകാ പരമായ പ്രവര്‍ത്തന ങ്ങളിലൂടെ ഗള്‍ഫിലെ സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവ സാന്ന‍ിദ്ധ്യമായി മാറിയിരിക്കുന്ന അബുദാബി ശക്തി തിയ്യറ്റേസ്‌ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മുസഫയിലെ ലേബര്‍ ക്യാമ്പുകളില്‍ സംഘടിപ്പിച്ച സമൂഹ നോമ്പു തുറ ഏറെ ശ്രദ്ധേയമായി.

സമ്പന്നര്‍ക്കിടയിലും മുഖ്യ ധാരാ മേഖലയിലും സമൂഹ നോമ്പു തുറ സജീവമായി സംഘടിപ്പി ക്കപ്പെടുമ്പോള്‍ ഇതെല്ലാം ഏക്കാലവും അന്യവത്ക്ക രിക്കപ്പെട്ട ലേബര്‍ ക്യാമ്പുകളിലേയ്ക്ക്‌ ഇറങ്ങി ച്ചെല്ലുക വഴി ശക്തി തിയ്യറ്റേഴ്സ്‌ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ പുതിയൊരു പന്ഥാവ്‌ തുറക്കുകയായിരുന്ന‍ു. ശക്തി വനിതാ പ്രവര്‍ത്തകര്‍ സ്വയം പാചകം ചെയ്ത്‌ പ്രത്യേക പാക്കറ്റുക ളിലാക്കി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ നിരവധി വര്‍ഷങ്ങളായി ക്യാമ്പുകളില്‍ തളച്ചിടപ്പെട്ട തൊഴിലാളികള്‍ക്ക്‌ നവ്യാനുഭ വമായിരുന്ന‍ു.

അബുദാബി നഗരത്തില്‍ നിന്ന‍ും ബഹു ദൂരമകലെ സ്ഥിതി ചെയ്യുന്ന മുസഫയിലെ എമിറേറ്റ്സ്‌ ഫര്‍ണീച്ചര്‍ ഫാക്ടറി ക്യാമ്പിലെ അഞ്ഞൂറോളം വരുന്ന തൊഴിലാളിക ള്‍ക്കാണ്‌ ശക്തി വനിതാ വിഭാഗം സമൂഹ നോമ്പു തുറ സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന‍ുള്ളവരെ കൂടാതെ ഫിലിപ്പിന്‍സ്‌, പാക്കിസ്താന്‍‍, ബംഗ്ലാദേശ്‌, ഈജിപ്ത്‌, ലബനോന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന‍ുള്ള തൊഴിലാളി കളായിരുന്ന‍ു ക്യാമ്പിലു ണ്ടായിരുന്നത്‌.

ഇരിക്കാന്‍ പോലും സൗകര്യ മില്ലാത്ത ക്യാമ്പുകളുടെ ഇരുനൂറിലേറെ മീറ്റര്‍ നീണ്ടു കിടക്കുന്ന ഇടനാഴികയില്‍ തൊഴിലാളിക ളോടൊന്ന‍ിച്ച്‌ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശക്തി പ്രവര്‍ത്തകര്‍ നോമ്പു തുറയില്‍ പങ്ക്‌ ചേര്‍ന്നത് പലരുടേയും കണ്ണുകളെ സന്തോഷം കൊണ്ട്‌ ഈറന ണിയിപ്പിച്ചു. പത്തു വര്‍ഷം മുതല്‍ ഇരുപതു വര്‍ഷക്കാല ത്തോളമായി ക്യാമ്പുകളില്‍ കഴിയുവന്നര്‍ക്ക്‌ ഇത്തര മൊരനുഭവം ആദ്യമാ യാണെന്ന‍്‌ നോമ്പു തുറയില്‍ പങ്കു കൊണ്ട പലരും മാധ്യമ പ്രവര്‍ത്തകരോട്‌ അഭിപ്രായപ്പെട്ടു. നോമ്പു തുറയ്ക്കു ശേഷം ക്യാമ്പിലെ തൊഴിലാളികള്‍ തങ്ങളുടെ ആഹ്ലാദം മാധ്യമ പ്രവര്‍ത്തകരോട്‌ പങ്കു വെച്ചു.

കേരള സോഷ്യല്‍ സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ എ. കെ. ബീരാന്‍ കുട്ടി, ശ്ക്തി പ്രസിഡന്റ്‌ ബഷീര്‍ ഷംനാദ്‌, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്‌, വനിതാ വിഭാഗം കണ്‍വീനര്‍ ജ്യോതി ടീച്ചര്‍, ജോ. കണ്‍വീനര്‍ റാണി സ്റ്റാലിന്‍‍, ശ്ക്തി ജീവ കാരുണ്യ സെല്‍ കണ്‍വീനര്‍ അയൂബ്‌ കടല്‍മാട്‌, ട്രീസ ഗോമസ്‌, അനന്ത ലക്ഷ്മി എന്ന‍ിവര്‍ തുടര്‍ന്ന‍ു നടന്ന ചടങ്ങില്‍ സംസാരിച്ചു.

സഫറുള്ള പാലപ്പെട്ടി

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine