അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിതറും തിരുവോണവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ 2008 ലെ മിസ് കേരളയും മുന്‍ കെ. എസ്. സി. കലാ തിലകവുമായ ശ്രീ തുളസി മോഹന്‍ ഉദ്ഘാടനം ചെയ്തു.
കെ. എസ്. സി. വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനങ്ങളോടു കൂടി കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഗഫൂര്‍ വടകരയുടെ സംവിധാനത്തില്‍ പെരുന്നാളിന്‍ തിരുവോണം, സുഹറ കുഞ്ഞഹമ്മദ് സംവിധാനം ചെയ്ത സിനിമാറ്റിക് ഒപ്പന, ഹിന്ദി നൃത്തം, പ്രിയ മനോജിന്റേയും ലക്ഷ്മി വിശ്വനാഥിന്റേയും സംവിധാനത്തില്‍ അരങ്ങേറിയ ഓണ നൃത്തങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ് കലാ വിഭാഗം അവതരിപ്പിച്ച ചിത്രീകരണം, ഗള്‍ഫ് ഫൈന്‍ ആര്‍ട്ട്സ് അവതരിപ്പിച്ച ഒപ്പന മാല്യം, കെ. എസ്. സി. വനിതാ വിഭാഗം ഒരുക്കിയ തിരുവാതിര, മേലഡി മ്യൂസിക്സിന്റെ സിനിമാറ്റിക് ഡാന്‍സ്, ജെന്‍സന്‍ കലാഭവന്‍ സംവിധാനം ചെയ്ത നാടോടിനൃത്തം തുടങ്ങി ഒന്നിനോന്ന‍് മികവുറ്റ കലാ പരിപാടികളാണ് തുടര്‍ന്ന‍് അരങ്ങേറിയത്.
ചടങ്ങില്‍ കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.
-