ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുടങ്ങിയ വിഷന്‍ 2016 കൂടുതല്‍ വിപുലീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 40 കോടിയോളം രൂപ ചെലവ് പ്രതീക്ഷികുന്ന വിവിധ പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ഭാരാവഹികള്‍ പറഞ്ഞു. തൊഴില്‍ , വിദ്യാഭ്യാസം, ആതുര ശുശ്രൂഷ എന്നീ വിഷയങ്ങള്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമാണ് പദ്ധതി നടപ്പിലാക്കുക. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളും ദളിതുകളും പ്രയാസം നേരിടുന്ന സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കാന്‍ മുന്‍ഗണന നല്‍കുകയെന്നും ഇവര്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പ്രൊഫ. സിദ്ധീഖ് ഹസന്, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
-