കലാ സാഹിത്യ മേഖലയിലെ കെ. എം. സി. സി. അംഗങ്ങളെ പങ്കെടുപ്പിച്ച്, അബുദാബി സംസ്ഥാന കെ. എം. സി. സി. സര്‍ഗ്ഗ ധാര ഒരുക്കിയ ‘സര്‍ഗ്ഗ സംഗമം’ ശ്രദ്ധേയമായി. ചെയര്മാന് പി. കെ. സഹദ് അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. പ്രസിഡന്ട് അബ്ദുല്‍ കരീം പുല്ലാനി
സര്‍ഗ്ഗ സംഗമം ഉല്‍ഘാടനം ചെയ്തു. എ. പി. ഉമ്മര്‍, കെ. പി. ഷറഫുദ്ധീന്‍, യു. അബ്ദുള്ള ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു.
യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോല്സാഹി പ്പിക്കുന്നതിനുമായി, വിവിധ പരിപാടികള്‍ക്ക് രൂപം നല്കി. മാപ്പിള കലകളില്‍ പരിശീലനം , കലാ – സാഹിത്യ മല്‍സരങ്ങള്‍, ചര്‍ച്ചാ വേദികള്‍, കുടുംബ സംഗമങ്ങള്‍, ബാല വേദി രൂപീകരണം, പ്രസംഗ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു.
സര്‍ഗ്ഗ ധാര കണ്‍വീനര്‍ മജീദ് അണ്ണാന്‍തൊടി പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. ജന. കണ്‍വീനര്‍ അടാട്ടില്‍ കുഞ്ഞാപ്പു സ്വാഗതവും, കണ്‍വീനര്‍ നാസ്സര്‍ നാട്ടിക നന്ദിയും പറഞ്ഞു.
വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചതില്‍, ഇടവേള റാഫി, സൈനുദ്ധീന്‍ വെട്ടത്തൂര്‍ എന്നിവരുടെ മിമിക്രിയും കൊച്ചു കലാകാര ന്മാരായ യാസിര്‍ മൊയ്ദുട്ടി, മുഹമ്മദ് രഹീസ്, സംരീന്‍ തുടങ്ങിയവരുടെ ഹാസ്യ നുറുങ്ങ്കളും കാണികള്‍ക്ക് ഹൃദയം തുറന്നു ചിരിക്കാനുള്ള വക നല്കി.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-