അല്‍ നാസര്‍ സിനിമ തീയറ്ററിന് തീപിടിച്ചു.

December 22nd, 2008

ദുബായ് കറാമയിലെ അല്‍ നാസര്‍ ക്ലബിന് സമീപമുള്ള പൂട്ടികിടക്കുന്ന അല്‍ നാസര്‍ സിനിമ തീയറ്ററിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അഗ്നിബാധ. തീപിടുത്തത്തില്‍ സിനിമാ തീയറ്ററിന് അകത്തുണ്ടായിരുന്ന മുഴുവന്‍ ഫര്‍ണീച്ചറുകളും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല.
20 മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ ലെഫ്റ്റന്‍റ് കേണല്‍ റാഷിദ് ഫലാസി പറഞ്ഞു. മലയാളം, ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ദുബായിലെ ആദ്യകാല തീയറ്ററുകളിലൊന്നായ അല്‍ നാസര്‍ സിനിമ 2007 മുതല്‍ പൂട്ടികിടക്കുകയായിരുന്നു.

-

അഭിപ്രായം എഴുതുക »

വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാം

December 22nd, 2008

യുഎഇയില്‍ ജോലി നഷ്ടപ്പെട്ട ജീവക്കാര്‍ക്ക് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ സഹായത്തിനായി പ്രത്യേക കോടതിയെ സമീപിക്കാം. അബുദാബി പൊലീസിന്‍റെ നിയമ വിദഗ്ദ്ധന്‍ അല്‍ അവാദി മുഹമ്മദ് അല്‍ അവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടം എഴുതി തള്ളാന്‍ കോടതി ഉത്തരവിടില്ല. മറിച്ച്, അതത് ബാങ്കുകള്‍ കടബാധ്യതക്കാരുടെ മേല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കോടതിയോട് ആവശ്യപ്പെട്ടില്ലെങ്കില്‍ ഇവര്‍ക്ക് യുഎഇയ്ക്ക് പുറത്തു പോകാം. അന്തിമ വിധി വരുന്നത് വരെ കോടതി നടപടികള്‍ തുടരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ ജീവനക്കാര്‍ക്കും കോടതിയെ സമീപിക്കാം.

-

അഭിപ്രായം എഴുതുക »

ഒരുമയുടെ രക്ത ദാന ക്യാമ്പ്

December 18th, 2008

ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : (ജഹാംഗീര്‍ – 050 45 80 757, ഹാരിഫ് – 050 65 73 413.)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദീന, നജ്റാന്‍ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.

December 18th, 2008

ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഇന്ന് മദീന, നജ്റാന്‍ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സംഘം സ്വീകരിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 8 വരേയും സംഘം അപേക്ഷകള്‍ സ്വീകരിക്കും. മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലും നജ്റാനില്‍ ഹോട്ടല്‍ നജ്റാനിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മദീനയില്‍ 04 8380025 എന്ന നമ്പറിലും നജ്റാനില്‍ 07 5221750 എന്ന നമ്പറിലും വിളിക്കണം.

-

അഭിപ്രായം എഴുതുക »

സിദ്ദീഖാ ആശുപത്രിയില്‍ തൊഴില്‍ പ്രശ്നം ഒത്തു തീര്‍ന്നു

December 18th, 2008

ജിദ്ദയിലെ സിദ്ദീഖാ ആശുപത്രിയില്‍ മാനേജ്മെന്‍റും മലയാളി നഴ്സുമാരും തമ്മിലുണ്ടായിരുന്ന തൊഴില്‍ പ്രശ്നം ഒത്തു തീര്‍ന്നു. ജിദ്ദാ ലേബര്‍ കമ്മീഷന്‍റെ സാനിധ്യത്തില്‍ നടന്ന ഒത്തു തീര്‍പ്പു പ്രകാരം പരാതിക്കാരായ 9 നഴ്സുമാരെ 10 ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലയയ്ക്കാനും പത്തരമാസത്തെ ശമ്പള കുടിശിക ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അടയ്ക്കാനും ധാരണയായി. രണ്ട് വര്‍ഷം മുമ്പാണ് നഴ്സുമാര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഇടക്കാലത്ത് ആശുപത്രി അടച്ചു പൂട്ടുകയും പത്ത് മാസത്തിലധികം ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു.

-

അഭിപ്രായം എഴുതുക »

Page 4 of 157« First...23456...102030...Last »

« Previous Page« Previous « ഒരുമ ഒരുമനയൂര്‍ ഈദ് മീറ്റ്
Next »Next Page » മദീന, നജ്റാന്‍ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine