ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുമ ഈദ് മീറ്റ്’ ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)
– പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി


യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ അഞ്ചാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ബലി പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച, ഷാര്‍ജയിലെ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോ റിയത്തില്‍ നടത്തുന്നു. ഉച്ചക്കു ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു.
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു. 
ദുബായ് : പരിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫാ ദിനത്തില്‍ (ഡിസംബര്‍ 7, ഞായറാഴ്ച) നടക്കുന്ന വിഖ്യാത ഖുതുബയുടെ മലയാള മൊഴി മാറ്റം കേള്‍ക്കുവാന്‍ ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൌകര്യം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച രാത്രി 7:30ന് ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ചാണ് ഈ പരിപാടി നടക്കുന്നത്. അറഫ ഖുതുബയുടെ മലയാള മൊഴി മാറ്റം അബ്ദുസ്സലാം മോങ്ങം നടത്തും. ഈ പ്രസംഗം www.dubaikhutba.com എന്ന സൈറ്റില്‍ ലഭ്യമാക്കും എന്നും സംഘാടകര്‍ അറിയിച്ചു.
