മാപ്പിള പാട്ടിലെ പഴമയെ വീണ്ടെടുക്കണം : ജോസ് ബേബി

October 27th, 2008

കഴിഞ്ഞ കാലത്തെ നന്മകളെ നെഞ്ചോടടക്കി പ്പിടിച്ചു കൊണ്ടു മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവൂ എന്ന് കേരളാ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി പ്രസ്താവിച്ചു. യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച ‘ഇഷാമുല്ല’ കേരളാ സോഷ്യല്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മാറ്റം നല്ലതാണ്. എന്നാല്‍ കഴിഞ്ഞ കാലത്ത് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങളെ മറന്നു കൊണ്ടുള്ള മാറ്റം അധിനിവേശ താല്പര്യങ്ങള്‍ക്ക നുസ്യതമാണെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ മറന്നുള്ള ഉപഭോഗ ത്യഷ്ണയാണ് വര്‍ത്തമാന കാലത്തെ വെല്ലു വിളിയെന്നും, ഇന്നു ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വൈതരണികള്‍ക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു.

പഴയ മാപ്പിള പ്പാട്ടുകള്‍ കോര്‍ത്തി ണക്കിയുള്ള ‘ഇഷാമുല്ല’യുടെ സുഗന്ധം ആസ്വദിക്കാനായി തിങ്ങി നിറഞ്ഞ കെ. എസ്. സി. അങ്കണത്തിലെ സംഗീത പ്രേമികളോട്, മലയാള ഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ മാപ്പിള പ്പാട്ടിന്റെ പഴമയെ വിസ്മരിക്കാന്‍ കഴിയില്ലെന്നും
ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഉല്‍ഘാടന സമ്മേളനത്തില്‍ ശ്രീ. ബാബു വടകര അദ്ധ്യക്ഷത വഹിച്ചു. യു. മാധവന്‍, കെ. ബി. മുരളി, കെ. കെ. രമണന്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എം. എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ പൊന്മള ബഷീര്‍ നയിച്ച ഇഷാമുല്ലയില്‍ യു. എ. ഇ. യിലെ അനുഗ്രഹീതരായ ഗായികാ ഗായകര്‍ അണി നിരന്നു.

പി. ചന്ദ്രശേഖരന്‍, കെ. പി. അനില്‍, സുബൈര്‍ മൂവാറ്റുപുഴ, കുഞ്ഞിലത്ത് ലക്ഷ്മണന്‍, കെ. കെ. ജോഷി, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ. ആര്‍. ജോഷി സ്വാഗതവും എം. സുനീര്‍ നന്ദിയും പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

October 25th, 2008

ദുബായ് : ഗള്‍ഫ് മാപ്പിള പ്പാട്ട് അവാര്‍ഡുകള്‍ ദുബായില്‍ പ്രഖ്യാപിച്ചു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവര്‍ക്കാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ്. മികച്ച മാപ്പിള പ്പാട്ട് രചയിതാവായി ബാപ്പു വെള്ളി പ്പറമ്പിനേയും സംഗീത സംവിധായകനായി കോഴിക്കോട് അബൂബക്കറിനേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ഷെരീഫാണ് മികച്ച ഗായകന്‍. രഹ്നയെ മികച്ച ഗായികയായി തെരഞ്ഞെടുത്തു.

നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 4 of 41234

« Previous Page « സൌദി കൂടുതല്‍ അരിയിറക്കും
Next » ഷാര്ജയില്‍ ഡി.സി ബുക്സ് 2 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine