മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു.
പത്താം വയസില്‍ സംഗീത അഭ്യസനം ആരംഭിച്ച ശ്രീ ശങ്കരന്‍ നമ്പൂതിരി ചെറു പ്രായത്തില്‍ തന്നെ തന്റെ കഴിവു തെളിയിക്കുകയും ശാസ്ത്രീയ സംഗീത ആലാപന രംഗത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ഈ രംഗത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയുടെ കീഴില്‍ സംഗീത അധ്യാപകര്‍ക്ക് വേണ്ടിയുള്ള സംഗീത കോളേജില്‍ അധ്യാപകന്‍ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
– ഇ. ജി. മധു, മസ്കറ്റ്


ബലി പെരുന്നാളിന് കലാ കൈരളിക്ക് സമര്‍പ്പിക്കാന്‍ കസവു തട്ടം എന്ന വീഡിയോ ആല്‍ബം അബുദാബിയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. ഇശല്‍ എമിറേറ്റ്സ് അബുദാബി തയ്യാറാക്കുന്ന കസവു തട്ടം എന്ന ദ്യശ്യ വിരുന്നിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ്ങ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ നിര്‍വ്വഹിച്ചു.
ഷാര്‍ജ: യുവ കലാ സാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ 2-ന് രാവിലെ മുതല്‍ ഷാര്‍ജ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സമരന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പത് കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത ക്യാമ്പ് പങ്കാളികള്‍ക്കും അവരെ നയിച്ച പ്രമുഖ കലാകാര ന്മാര്‍ക്കും വേറിട്ട അനുഭവമായി.
ദുബായ്: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരി ജനുവരി 17ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടക്കും. സിനിമ, സംഗീത ആല്‍ബം എന്നിവയില്‍ മലയാളികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതനായ ശ്രീകുമാര്‍ കേരളത്തിലും ഇന്ത്യക്കു പുറത്തുമുള്ള സംഗീത കച്ചേരികളില്‍ സജീവ സാന്നിധ്യമാണ്. ഇംഗ്ലണ്ട്, റഷ്യ, ജപ്പാന്‍, പാരീസ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രീകുമാര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
യുവ കലാ സാഹിതി ഷാര്‍ജയുടെ വാര്‍ഷിക ആഘോഷങ്ങളോ ടനുബന്ധിച്ച് സ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏക ദിന ചിത്രകലാ ക്യാമ്പ് ഡിസംമ്പര്‍ 2നു് ഷാര്‍ജ എമിരേറ്റ്‌സ് നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ. യു. എ. ഇ. യിലെ പ്രമുഖ ചിത്രകാരനായ ശ്രീ. പ്രമോദ് കുമാര്‍ നയിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അഭിരുചിയുള്ള കുട്ടികളെ ക്ഷണിച്ചു കൊള്ളുന്നു. സ്കൂള്‍ അധികൃതരുടെ സമ്മതി പത്രത്തോടൊപ്പം നവംമ്പര്‍ 30 നു് മുമ്പ് 050-4978520 / 050-3065217 എന്നീ ഫോണ്‍ നംമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
