വടകര പ്രവാസി ഫോറം ധന സഹായം നല്‍കി

October 20th, 2008

കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഫെന്‍സിംഗ് (വാള്‍പ്പയറ്റ്) മത്സരത്തിലേക്ക് ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട വടകര മടപ്പള്ളി കോളജ് രണ്ടാം വര്‍ഷ ബി. കോം. വിദ്ധ്യാര്‍ത്ഥിനി കുമാരി അമ്പിളിക്ക് “വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ.” അബുദാബി ഘടകം അനുവദിച്ച ധന സഹായം, ഫോറം മുന്‍ പ്രസിഡന്ട് ശ്രീ. ബഷീര്‍ അഹമ്മദ് കൈ മാറി.

ഒക്ടോബര്‍ 24 നു കൊറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബിലെ ഇന്ത്യന്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ഒക്ടോ. 22 നു അമ്പിളി യാത്ര തിരിക്കുമെന്ന് വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി ഘടകം ജനറല്‍ സെക്രട്ടറി അറിയിച്ചു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. ആര്‍. കരീം സ്മാരക നാടക മത്സരം

October 17th, 2008

അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ പി. ആര്‍‍. കരീം സ്മാരക ഏകാങ്ക നാടക മത്സരം സംഘടിപ്പിക്കുന്നു. അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടക മല്‍സരവും കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടകോത്സവവും 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെയ്ക്കുകയായിരുന്നു. അതിനു ശേഷം ആദ്യമായ് ഒരു സംഘടന നാടക മല്‍സരവുമായി രംഗത്തു വന്നിരിക്കുന്നത് എത്‌ നാടക കലാകാരന്മാര്‍ക്കും നാടക പ്രേമികള്‍ക്കും ഏറെ ആഹ്ലാദം പകരുന്നു.

അകാലത്തില്‍ നിര്യാതനായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ശക്തി തിയ്യറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന പി. ആര്‍‍. കരീമിന്റെ സ്മരണാര്‍ഥമാണ്‌ നാടക മല്‍സരം സംഘടിപ്പിക്കുന്നത്‌.

അര മണിക്കൂറില്‍ കവിയാത്ത നാടകങ്ങളാണ്‌ മല്‍സരങ്ങള്‍ക്ക്‌ പരിഗണിക്കുക. ഒക്ടോബര്‍ 28, 29, 30 എന്നീ തിയ്യതികളിലായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് നാടക മല്‍സരം നടത്തുന്നത്.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ.എസ്.സി. യുടെ പുതിയ വനിതാ കമ്മിറ്റി

October 17th, 2008

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പുതിയ വനിതാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫോട്ടോയില്‍ കാണുന്നത് – ഇരിക്കുന്നവര്‍ ഇടത്തു നിന്ന‍്‌ നജ്മ കബീര്‍, സിന്ധു ജി. നമ്പൂതിരി (ജോ. കവീനര്‍), വനജ വിമല്‍ (കണ്‍വീനര്‍), ബിന്ദു രാജീവ് ‌(ജോ. കണ്‍വീനര്‍), സുമയ്യ അബ്ദുല്‍ ലത്തീഫ്‌. നില്‍ക്കുന്നവര്‍ ഇടത്തു​നിന്ന‍്‌ ഫൗസിയ ഗഫൂര്‍, മുംതാസ്‌ അബൂബക്കര്‍, നജ്ന ഇബ്രാഹിം, സുമ ജയറാം, പ്രീത നാരായണന്‍.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം

October 13th, 2008

യു.എ.ഇ. യിലെ അര്‍ബുദ രോഗികളില്‍ 20 ശതമാനവും സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്ന വരാണെന്ന് അബുദാബി ന്യൂ മെഡിക്കല്‍ സെന്‍റര്‍ മേധാവി ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു. സ്തനാര്‍ബുദ രോഗിക ള്‍ക്കായി തയ്യാറാക്കിയ അബ്രാക് സൈന്‍ എന്ന ബയോ മെഡിക്കല്‍ ഉത്പന്നം വിപണിയില്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ബൈക്കോണ്‍ ചെയര്‍മാന്‍ കിരണ്‍ മജൂംദാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തം

October 13th, 2008

സെപ്റ്റംബര്‍ 26ന് e പത്രം ഹെല്പ് ഡെസ്കിലൂടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. “തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തുല്ലസിച്ച് നടക്കുമ്പോള്‍ …” അബുദാബി മീന യിലുള്ള സിവില്‍കോ യിലെ ജീവനക്കാരായ എഞ്ചിനിയര്‍ എ. എസ്. രാജേന്ദ്രനും പൊതു പ്രവര്‍ത്തകന്‍ കൂടിയായ രാജേന്ദ്രന്‍ വെഞാറമൂടും കൂടിയാണ് ഈ കുരുന്നുകളെ ക്കുറിച്ച് എന്നോട് പറഞ്ഞത്. e പത്ര ത്തിലൂടെ വാര്‍ത്ത നമ്മുടെ വായനക്കാരിലേക്ക് അന്നു തന്നെ എത്തിയിരുന്നു.

ഏഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറിലൂടെ ശ്രീ. ആര്‍. ബി. ലിയോ യും, മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലൂടെ ശ്രീ. ജലീല്‍ രാമന്തളിയും, ഈ ഹതഭാഗ്യരുടെ ജീവിതം പ്രവാസ ഭൂമിയിലെ സുമനസ്സുകള്‍ക്കു മുന്നില്‍ വിശദമായി വരച്ചു കാട്ടി. തുടര്‍ന്ന് നിരവധി പേര്‍ ഈ പിഞ്ചോമനകളുടെ ശസ്ത്രക്രിയക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരും, ശക്തി തിയ്യറ്റേഴ്സ്, മറ്റു പ്രാദേശിക സംഘടനകളും എന്റെ നിരവധി സുഹൃത്തുക്കളും ഈ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തു വന്നു.

യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജരും പൊതു പ്രവര്‍ത്തകനും കൂടിയായ ശ്രീ. കെ. കെ. മൊയ്തീന്‍ കോയ, മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീ. കുഴൂര്‍ വിത്സണ്‍, ശ്രീ. ദേവദാസ്, ശ്രീ. ഇടവേള റാഫി എന്നിവര്‍ ഈ സദുദ്യമത്തില്‍ എന്നോടൊപ്പം കൂട്ടു ചേര്‍ന്നു. കഴിഞ്ഞ ദിവസം സിവില്‍കോ യിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത സംഭാവന കുട്ടികളുടെ പിതാവായ കംബള അബ്ദുല്‍ റഹിമാന് കൈ മാറി.

ഇന്ന് അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ കുരുന്നുകളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്.

00 971 50 73 22 932

– പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 11 of 12« First...89101112

« Previous Page« Previous « ഗാന്ധിസത്തിലേക്ക് മടങ്ങുക : പി. വി. വിവേകാനന്ദ്
Next »Next Page » അബുദാബിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine