കെ. എസ്. സി. കേരള പിറവി ആഘോഷം

November 2nd, 2008

അബുദാബി: ഒരുപാട്‌ ഐതിഹാസിക പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത മാനുഷിക മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്ക പ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ട ത്തിലൂടെയാണ്‌ ഇന്ന‍്‌ കേരളം കടന്നു പോയി ക്കൊണ്ടിരി ക്കുന്നതെന്ന‍്‌ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള പ്പിറവി ദിനാഘോഷ ത്തോടനു ബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്ന‍ു അദ്ദേഹം.

കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് മാനവികത യിലൂന്ന‍ി തുടക്കം കുറിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്‌, റേഷനിങ്ങ്‌ സമ്പ്രദായം, ധര്‍മ്മാ ശുപത്രികള്‍ തുടങ്ങിയ സംരംഭങ്ങള്‍ ലോകത്തിനു തന്ന‍െ മാതൃകയായിരുന്ന‍ു. എന്ന‍ാല്‍, മാറി മാറി വന്ന സര്‍ക്കാരുകള്‍ താഴെ തട്ടില്‍ കഴിയുന്ന ജന വിഭാഗങ്ങളെ വിസ്മരിക്കുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിഞ്ഞത്‌. അതു കൊണ്ടു തന്നെയാണു 1957ലെ ഇ. എം. എസ്‌. മന്ത്രി സഭയെ കുറിച്ച്‌ നാം അഭിമാനം കൊണ്ട്‌ ഊറ്റം കൊള്ളുമ്പോള്‍ ഇന്ന‍്‌ കേരളം ഭരിക്കുന്ന ഇടതു പക്ഷ സര്‍ക്കാറിനെ കുറിച്ച്‌ വേണ്ടത്ര അഭിമാനിക്കാന്‍ കഴിയാതെ വരുന്നതെന്ന‍്‌ അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

അഡ്വ. ഷബീല്‍ ഉമ്മര്‍ അനുബന്ധ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. എസ്‌. സി. പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും, ഇവെന്റ്‌ കോര്‍ഡിനേറ്റര്‍ പി. എം. എം. അബ്ദുറഹ്മാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

തുടര്‍ന്ന‍്‌ നടന്ന കലാ പരിപാടികളില്‍ അബു ദാബി ശക്തി തിയ്യറ്റേഴ്സ്‌ അവതരിപ്പിച്ച ഐക്യ ഗാഥ എന്ന കാവ്യാവിഷ്കാരം, യുവ കലാ സാഹിതി അവതരിപ്പിച്ച സംഗീത ശില്‍പം, ലക്ഷ്മി വിശ്വനാഥിന്റെ സംവിധാനത്തില്‍ അരങ്ങേറിയ കേരള നടനം, ഡെനീന വിന്‍സന്റ്‌, അല്‍ഫാ ഗഫൂര്‍ എന്ന‍ിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ‘മുകുന്ദാ മുകുന്ദാ’ എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം, ആശ നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ ദൃശ്യ കേരളം, ധര്‍മ്മ രാജന്‍ ചിട്ടപ്പെടുത്തിയ അര്‍ദ്ധശാസ്ത്രീയ നൃത്തം, കെ. എസ്‌. സി. ബാലവേദി അവതരിപ്പിച്ച ചിത്രീകരണം, ഗഫൂര്‍ വടകരയുടെ ശിക്ഷണത്തില്‍ അരങ്ങേറിയ തിരുവാതിര, അപര്‍ണ്ണ, നമൃത, ഗായത്രി എന്ന‍ിവര്‍ ചേര്‍ന്നവ തരിപ്പിച്ച കേരള നടനം എന്ന‍ിവ ഒന്ന‍ിനോന്ന‍്‌ മികവ്‌ പുലര്‍ത്തി.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കരിപ്പൂരിലെ ഗുണ്ടാ പിരിവ്

November 1st, 2008

കരിപ്പൂര്‍ വിമാന ത്താവളത്തിലെ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന ഗുണ്ടാ പ്പിരിവ് അവസാനി പ്പിക്കണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് പരാതി നല്‍കാന്‍ വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യൂണിറ്റ് തീരുമാനിച്ചു. കരിപ്പൂര്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ഫോറം ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് ബാബു വടകര അദ്ധ്യക്ഷത വഹിച്ചു.

ഇന്ദ്ര തയ്യില്‍, എന്‍ജിനീയര്‍ അബ്ദുല്‍ റഹിമാന്‍, എന്‍. കുഞ്ഞമ്മദ്, കെ. സത്യ നാഥന്‍, കെ. കുഞ്ഞി ക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി സമീര്‍ ചെറുവണ്ണൂര്‍ സ്വാഗതവും, ട്രഷറര്‍ എം. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള പിറവി ദിനാഘോഷം ഇന്ന് അബുദാബിയില്‍

November 1st, 2008

അബുദാബി: കേരള പിറവിയുടെ അന്‍പത്തി രണ്ടാം വാര്‍ഷികം ഇന്ന് (ശനിയാഴ്ച) വൈകീട്ട്‌ 8 മണിക്ക്‌ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടത്തപ്പെടുന്ന‍ു.പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. “കേരളം പിന്ന‍ിട്ട പാതയിലൂടെ” എന്ന വിഷയത്തെ അധികരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

തുടര്‍ന്ന‍്‌ നടക്കുന്ന കലാ പരിപാടി കളില്‍ സെന്റര്‍ കലാ വിഭാഗം അവതരി പ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ചിത്രീകരണം, യുവ കലാ സാഹിതി അവതരി പ്പിക്കുന്ന സംഗീത ശില്‍പം എന്ന‍ിവ അരങ്ങേറുമെന്ന‍്‌ ഭാരവാഹികള്‍ അറിയിച്ചു.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദര്‍ശനയുടെ കളിയരങ്ങ്

October 29th, 2008

ദര്‍ശന അബുദാബിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിയരങ്ങ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ അബുദാബി മലയാളി സമാജത്തില്‍ വെച്ചായിരിയ്ക്കും ഈ ക്യാമ്പ് നടക്കുക. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുവാനും ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുവാനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്ന ഈ ക്യാമ്പില്‍ അഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. മാതാ പിതാക്കള്‍ കുട്ടികളോടൊപ്പം നില്‍ക്കേണ്ടതില്ല എന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, സംഗീതം, കഥ പറയല്‍, ചര്‍ച്ചകള്‍, കുട്ടികളുടെ നാടകം എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും ദര്‍ശന അബുദാബി കൊ ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ ഒമര്‍ ഷരീഫ് അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാനത്തേക്കൊരു കിളി വാതില്‍

October 29th, 2008

അബുദാബി : ഈ മഹാ പ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും, കാലം എന്ന മഹാ സമസ്യ … ഇതിന്റെ യെല്ലാം പൊരുള്‍ അറിയാന്‍ ശ്രമിക്കുക എന്നത് ഏറെ അല്‍ഭുതങ്ങള്‍ കാഴ്ച വെക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂനിറ്റ് സംഘടിപ്പിക്കുന്ന, ഏറെ വിജ്ഞാന പ്രദമായ ഒരു പരിപാടിയാണ് ‘മാനത്തേക്കൊരു കിളി വാതില്‍’.

ഒക്ടോബര്‍ 31, വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബഹിരാകാശ ജാലകം, കുട്ടികള്‍ക്ക് അറിവും കൌതുകവും വിനോദവും നല്കുന്ന ഒന്നായി രിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഭാരതത്തിന്റെ അഭിമാന മായി മാറിയ ചാന്ദ്രയാന്‍ വിക്ഷേപണത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു അസുലഭാ വസരമായിരിക്കും സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപകനായ ഡോക്ടര്‍. മനു കമല്‍ജിത്തിന്റെ അവതരണം.

(കൂടുതലറിയാന്‍ വിളിക്കുക: ഇ. പി. സുനില്‍, 050 58 109 07)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 8 of 12« First...678910...Last »

« Previous Page« Previous «
Next »Next Page » ദര്‍ശനയുടെ കളിയരങ്ങ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine