സുന്നി വിജ്ഞാന വിരുന്ന്

November 6th, 2008

അബുദാബി : സുന്നി യുവ ജന സംഘം അബുദാബി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “വിജ്ഞാന വിരുന്നും ജില്ലാ കണ്‍വെന്‍ഷനും” നവംബര്‍ 7, വെള്ളിയാഴ്ച്ച രാത്രി 7:30നു അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അറബ് ഉഡുപ്പി ഹോട്ടലില്‍ വെച്ചു ചേരുന്നു. ബഹു. പി. എസ്. കെ. മൊയിദു ബാഖവി മാടവന, കെ. കെ. എം. സഅദി എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഖാഫി – 050 83 74 919.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“ശാന്തം തലശ്ശേരി” ഫോട്ടോ പ്രദര്‍ശനം

November 5th, 2008

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ് പ്രഖ്യാപിച്ച ‘ശാന്തം തലശ്ശേരി ജനകീയ സമാധാന പദ്ധതി’ യുടെ ഭാഗമായി ഫോട്ടോ – ചിത്ര രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലാപങ്ങളുടെ ഭീകരതയും ദൈന്യതയും ബാക്കി പത്രങ്ങളും ധ്വനിപ്പിക്കുന്ന ഫോട്ടോകളും ചിത്രങ്ങളുമാണ് ക്ഷണിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ ശേഖരിച്ചു വെച്ചിട്ടു ള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാ വുന്നതാണ്.

വിഷയത്തി ലൊഴികെ മറ്റൊരു നിബന്ധനയും ഇല്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും. കൂടാതെ ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ – ചിത്ര പ്രദര്‍ശനത്തില്‍ മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടു ത്തുകയും ചെയ്യും.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2008 ഡിസംബര്‍ 31.

വിലാസം:
സിക്രട്ടറി,
വടകര എന്‍. ആര്‍. ഐ. ഫോറം,
പോസ്റ്റ് ബോക്സ് 36721 , അബുദാബി, യു. എ. ഇ.

(വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: സമീര്‍ ചെറുവണ്ണൂര്‍ – 050 74 23 412, രതീഷ്‌ വടകര – 050 64 21 903)

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിയമ ബോധ വല്‍ക്കരണ സെമിനാര്‍

November 3rd, 2008

യുവ കലാ സാഹിതി യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7:00 മുതല്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബിയില്‍ വെച്ച് നിയമ ബോധ വല്‍ക്കരണ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നു. സെമിനാറിന് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി നേതൃത്വം നല്‍കുന്നതാണ്. തൊഴില്‍ സ്ഥലത്തു വച്ചുണ്ടാകുന്ന അപകടങ്ങള്‍, അപകട മരണങ്ങള്‍ ഇവയുടെ മേല്‍ ലഭിക്കാവുന്ന നഷ്ട പരിഹാരങ്ങള്‍, നടപടി ക്രമങ്ങള്‍, പാസ്പോര്‍ട്ടു മായി ബന്ധപ്പെട്ട വിഷയങ്ങള്‍, കമ്പനി രൂപീകര ണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും, വിവാഹം, വിവാഹ മോചനം, പാര്‍ടണര്‍ ഷിപ്പ്‌ ബിസ്സിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി, മലയാളികള്‍ യു. എ. ഇ. യിലും കേരളത്തിലും അറിഞ്ഞിരി ക്കേണ്ട നിരവധി പ്രശ്നങ്ങള്‍ക്ക്‌ സൗജന്യമായി നിയമ സഹായം നല്‍കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ മുഴുവന്‍ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു എന്ന് യുവ കലാ സാഹിതിയ്ക്ക് വേണ്ടി സെക്രട്ടറി ഇ. ആര്‍. ജോഷി അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം – ഈദ് സംഗമം

November 3rd, 2008

അബുദാബിയിലെ പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം – ഈദ് സംഗമം കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. സൌഹൃദ വേദി പ്രസിഡന്റ് വി. റ്റി. വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി മുഖ്യാതിഥി ആയിരുന്നു. യു. എ. ഇ. എക്സ്ചേഞ്ച് സീനിയര്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി ഉല്‍ഘാടനം ചെയ്തു. പി. ബാവ ഹാജി, റ്റി. സി. ജിനരാജ്, എം. അബ്ദുല്‍ സലാം, മനോജ് പുഷ്കര്‍, ഡോ. മൂസ്സ പാലക്കല്‍, സര്‍വ്വോത്തം ഷെട്ടി, ജമിനി ബാബു, കൃഷ്ണന്‍ ഉണിത്തിരി, വി. വി. ബാബു രാജ് എന്നിവര്‍ സംസാരിച്ചു. എന്‍. കുഞ്ഞബ്ദുള്ള സ്വാഗതവും, ഖാലിദ് തയ്യില്‍ നന്ദിയും പറഞ്ഞു. ആകര്‍ഷകങ്ങളായ കലാ പരിപാടികളും ഓണ സദ്യയും ഓണം – ഈദ് സംഗമത്തിനു മാറ്റു കൂട്ടി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരുമ സഹായം

November 2nd, 2008

ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂരില്‍ അംഗങ്ങ ളായിരിക്കെ മരണപ്പെടുന്ന വരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷ്വറന്‍സ് തുക, ഈയിടെ മരണപ്പെട്ട രണ്ടു മെമ്പര്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം (ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന്) നല്‍കുവാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്ട് പി. പി. അന്‍വര്‍ അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 7 of 12« First...56789...Last »

« Previous Page« Previous « കെ. എസ്. സി. കേരള പിറവി ആഘോഷം
Next »Next Page » പുസ്തക പ്രകാശനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine