ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

October 25th, 2008

ദുബായ് : ഗള്‍ഫ് മാപ്പിള പ്പാട്ട് അവാര്‍ഡുകള്‍ ദുബായില്‍ പ്രഖ്യാപിച്ചു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവര്‍ക്കാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ്. മികച്ച മാപ്പിള പ്പാട്ട് രചയിതാവായി ബാപ്പു വെള്ളി പ്പറമ്പിനേയും സംഗീത സംവിധായകനായി കോഴിക്കോട് അബൂബക്കറിനേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ഷെരീഫാണ് മികച്ച ഗായകന്‍. രഹ്നയെ മികച്ച ഗായികയായി തെരഞ്ഞെടുത്തു.

നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായ് വില്ലകളിലെ താമസം; സമയ പരിധി അവസാനിച്ചു

October 25th, 2008

ദുബായ് : ദുബായില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകള്‍ ഒഴിയാന്‍ നല്‍കിയിരുന്ന സമയ പരിധി അവസാനിച്ചു. ഇത്തരം വില്ലകള്‍ ഒഴിയാനായി ഒരു മാസത്തെ കാലാവധിയാണ് ദുബായ് മുനസിപ്പാലിറ്റി അധികൃതര്‍ അനുവദിച്ചിരുന്നത്. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന നയം കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വില്ലയുടെ ഉടമസ്ഥന് 50,000 ദിര്‍ഹം വരെ പിഴ ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വില്ലകളുടെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിളാ പ്രവാസി സംഘം

October 24th, 2008

അബുദാബി : കുറ്റിപ്പുറം പഞ്ചായത്ത്‌ നിവാസികളുടെ അബുദാബിയിലെ പ്രവാസി കൂട്ടായ്മ ‘നിളാ പ്രവാസി സംഘം’ ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുപ്പതിന് അബുദാബി എയര്‍പോര്‍ട്ട്‌ റോഡിലെ യൂണിയന്‍ റസ്റ്റോറന്റ് ഹാളില്‍ ചേരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ എല്ലാ അബുദാബി നിവാസികളും പങ്കെടുക്കണമെന്ന് ജനറല്‍ സിക്രട്ടറി പത്ര ക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫൈസല്‍ കുറ്റിപ്പുറം 050 32 60 901

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാച്ച് ചാവക്കാട് അനുശോചന യോഗം

October 24th, 2008

ചാവക്കാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ വൈസ് പ്രസിഡന്ട് ശ്രീ. ഇ. പി. അബ്ദുല്‍ മജീദിന്റെ (ഫാത്തിമ ഗ്രൂപ്പ്) പിതാവ് ഇ. പി. കുഞ്ഞവറു ഹാജി, എക്സിക്യുടിവ് മെമ്പര്‍ ഷബീര്‍ മാളിയെക്കലിന്റെ ഭാര്യാ മാതാവ് മരുതയൂര്‍ കടയില്‍ നഫീസ, മെമ്പര്‍ ഇ. പി. അബ്ദുല്‍ ലത്തീഫിന്റെ സഹോദരീ പുത്രന്‍ സാലി തിരുവത്ര എന്നിവരുടെ ദേഹ വിയോഗങ്ങളില്‍ ബാച്ച് ചാവക്കാട് എക്സി. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്ട് എ. കെ. അബ്ദുള്‍ ഖാദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടറി ജുലാജു സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സിക്രട്ടറി ശുക്കൂര്‍ കൊനാരത്ത് നന്ദി പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇരിഞ്ഞാലക്കുട പ്രവാസി ഓണാഘോഷം

October 24th, 2008

ദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം ഒക്ടോബര്‍ 24 വെള്ളിയാഴ്ച ദേരയിലെ ഫ്ലോറ ഗ്രാന്റ്‌ ഹോട്ടലില്‍, അല്‍ റിഗ്ഗ റോഡ്‌, വെച്ച്‌ ആഘോഷിക്കുന്നതാണ്‌.

വിശിഷ്ട അതിഥികളായി കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി, ഡോ. ആസാദ്‌ മൂപ്പന്‍, ശ്രീ കരീം അബ്ദുള്ള, രമേശ്‌ പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്‌.

തദവസരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള തളിയപ്പാടത്ത്‌ അബ്ദുള്ള മെമ്മോറിയല്‍ എക്സലന്റ്‌ അവാര്‍ഡുകള്‍ ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി വിതരണം ചെയ്യുന്നു. അവാര്‍ഡ്‌ ജേതാക്കള്‍: സെക്കന്ററി വിഭാഗം : പല്ലവി മേനോന്‍, ഹൈയര്‍ സെക്കന്ററി വിഭാഗം: ഫെറിന്‍ ബാബു, ഷീതു ജോജി ഊക്കന്‍, മായ മധു, ലിനറ്റ്‌ ചാക്കോ

ഓണാഘോഷ ത്തോടനു ബന്ധിച്ച്‌ റേഡിയോ ഏഷ്യ സംഗീത സംവിധായകന്‍ ശ്രീ. ശശിയുടെ നേതൃത്വത്തിലുള്ള ഗാന മേളയും, കേരള യുണിവേഴ്സിറ്റിയില്‍ തുടര്‍ച്ചയായി മൂന്നു തവണ കലാ തിലകവും ദൂരദര്‍ശന്‍ ബി – ഗ്രേഡ്‌ ആര്‍ട്ടിസ്റ്റുമായ ശ്രിമതി ഷീജ രാജിന്റെ നൃത്ത നൃത്യങ്ങളും, ഇരിഞ്ഞാലക്കുട പ്രവാസി അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര ക്കളി, മറ്റു കലാ പരിപാടികള്‍, ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്‌.

ഏല്ലാ ഇരിഞ്ഞാലക്കുട പ്രവാസികളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതി അന്നേ ദിവസം യഥാ സമയം എത്തിച്ചേരണ മെന്നഭ്യ ര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 – 4978520 / 050 – 628837 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക

സുനില്‍രാജ്‌ കെ (ജനറല്‍ സെക്രട്ടറി)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 18 of 28« First...10...1617181920...Last »

« Previous Page« Previous « വെണ്മ കുടുംബ സംഗമം
Next »Next Page » ബാച്ച് ചാവക്കാട് അനുശോചന യോഗം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine