എ.കെ.ജി. ശക്തി ട്രോഫി ഐ.എസ്‌.സി.ക്ക്‌

October 3rd, 2008

അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ്‌ ശക്തി ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ ഐ. എസ്‌. സി. അല്‍ഐന്‍ (എ) ക്ക്‌ കിരീടം. യുനൈറ്റഡ്‌ കാസര്‍ ‍ഗോഡുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാലു പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ ഐ. എസ്‌. സി. അല്‍ഐന്‍ (എ) അര്‍ഹരായത്‌.

പന്ത്രണ്ട്‌ ടീമുകള്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ നിന്ന‍ും തെരെഞ്ഞെടുക്കപ്പെട്ട സെന്റ്‌ സേവ്യേഴ്സ്‌ കോളേജ്‌ തുമ്പ, യുനൈറ്റഡ്‌ കാസര്‍ഗോഡ്‌, സ്പിന്ന‍ീസ്‌ അബുദാബി, കണ്ണൂര്‍ ബ്രദേഴ്സ്‌, ഐ. എസ്‌. സി. അല്‍ഐന്‍ (എ), മീന ബ്രദേഴ്സ്‌, എക്സ്പ്രസ്സ്‌ മണി, ഒറ്റപ്പാലം റഹാരിസ്‌ എന്ന‍ീ ടീമുകളാണ്‌ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പങ്കെടുത്തത്‌.

നോക്ക്‌ ഔട്ട്‌ അടിസ്ഥാനത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന‍ും ജേതാക്കളായ യുനൈറ്റഡ്‌ കാസര്‍ഗോഡ്‌, സ്പിന്ന‍ീസ്‌ അബുദാബി, ഐ. എസ്‌. സി. അല്‍ ഐന്‍ (എ), എക്സ്പ്രസ്സ്‌ മണി എന്ന‍ിവരാണ്‌ സെമി ഫൈനലില്‍ ഏറ്റു മുട്ടിയത്‌. ആദ്യ സെമി ഫൈനലില്‍ മൂന്ന‍ിനെതിരെ നാലു പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡ്‌ ഫൈനലിലേയ്ക്ക്‌ പ്രവേശിച്ചത്‌. രണ്ടാം ഫൈനലില്‍ മത്സരിച്ച ഐ. എസ്‌. സി. അല്‍ഐന്‍ (എ) എക്സ്പ്രസ്സ്‌ മണിക്കെതിരെ രണ്ടു പോയിന്റ്‌ നേടി ക്കൊണ്ട്‌ ഏകപക്ഷീയ വിജയം കൈവരി ക്കുകയായിരുന്ന‍ു.

സെമി ഫൈനലില്‍ തോറ്റ ടീമുകളായ സ്പിന്ന‍ീസ്‌ അബുദാബിയും എക്സ്പ്രസ്‌ മണിയും തമ്മില്‍ നടത്തിയ മൂന്ന‍ാം സ്ഥാനത്തേയ്ക്ക്‌ വേണ്ടിയുള്ള മത്സരത്തില്‍ നിന്ന‍ും ഒന്ന‍ിനെതിരെ രണ്ടു പോയിന്റ്‌ നേടിക്കൊണ്ടാണ്‌ സ്പിന്ന‍ീസ്‌ അബുദാബി മൂന്നാം സ്ഥാനത്തെ ത്തിയത്‌.

കര്‍ണ്ണാടക സംസ്ഥാന ഫുട്ബോള്‍ താരം അക്ബര്‍, മംഗലാപുരം യൂനിവേഴ്സിറ്റി താരം ഷാനവാസ്‌, നബീല്‍, മുഹമ്മദ്‌, ഷഫീഖ്‌ എന്ന‍ിവര്‍ അണി നിരന്ന യുനൈറ്റഡ്‌ കാസര്‍ ഗോഡും ഷൂട്ടേഴ്സ്‌ പടയിലെ മുനീര്‍, ഫാസില്‍, റഫീഖ്‌ എന്ന‍ിവരും കേരള ജൂനിയര്‍ താരം ഷാനി ഷാനവാസ്‌, ജയ്കിഷന്‍, അമീന്‍ എന്ന‍ിവരും അണി നിരന്ന ഐ. എസ്‌. സി. അല്‍ഐ(എ) നുമാണ്‌ ഫൈനലില്‍ മത്സരിച്ചതു.

കേരള സോഷ്യല്‍ സെന്റര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്‌ നടന്ന അതി ശകതമായ വാശിയോടു കൂടി നടന്ന ഫൈനല്‍ മത്സരത്തില്‍ ഐ. എസ്‌. സി. നാലു ഗോള്‍ സ്വന്തമാക്കി യപ്പോള്‍ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്‌ ഒന്ന‍ും നേടാനായില്ല. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ്‌ നേടിയത്‌. 2.52 മിനുട്ടിലും 3.56 മിനുട്ടിലും ഷാനി ഷാനവാസ്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്റെ പ്രദേശത്ത്‌ ഇടിച്ചു കയറി ഗോളുകള്‍ സ്വന്തമാക്കി യപ്പോള്‍ 3.21 മിനുട്ടില്‍ ഷൂട്ടേഴ്സ്‌ പടയുടെ താരം ഫൈസലും 4.38 മിനുറ്റില്‍ ടൂര്‍ണ്ണമന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ജയ്കിഷനും ഒരോ ഗോള്‍ വീതം നേടി വിജയത്തിന്‌ കരുത്ത്‌ പകരുക യായിരുന്ന‍ു.

കളി ക്കളത്തിലെ വിസ്മയമായിരുന്ന എക്സ്പ്രസ്സ്‌ മണിയിലെ മുഹമ്മദ്‌ ഷബീറിനെ ടൂര്‍ണമന്റിലെ മികച്ച കളിക്കാരനായും യുനൈറ്റഡ്‌ കാസര്‍ ഗോഡിലെ ഇഖ്ബാലിനെ മികച്ച ഗോള്‍ കീപ്പറായും തെരെഞ്ഞെടു ത്തപ്പോള്‍ ടൂര്‍ണ്ണമന്റില്‍ ഒന്‍പത്‌ ഗോള്‍ അടിച്ച ഐ. എസ്‌. സി. അല്‍ഐന്‍ (എ) ലെ ഫൈസലിനെ ഏറ്റവും ഉയര്‍ സ്കോററായും തെരഞ്ഞെടുത്തു.

വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പുകള്‍ യഥാക്രമം അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവ്‌ ഐ. എം. വിജയന്‍, മുന്‍ കെനിയന്‍ വേള്‍ഡ്‌ കപ്പ്‌ ഫുട്ബോള്‍ താരം മുഹമ്മദ്‌ സാലിഹ്‌, കേരള സോഷ്യല്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്ന‍ിവര്‍ സമ്മാനിച്ചു.

അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ വനിതാ വിഭാഗം സംഭാവന ചെയ്ത വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫി അല്‍ ഫറ ഗ്രൂപ്പ്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ പുതുശ്ശേരി ടോണി ജോണ്‍ ജേതാക്കളായ അല്‍ഐന്‍ ഐ. എസ്‌. സി. യുടെ കളിക്കാര്‍ക്ക്‌ സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പിയില്‍ നിന്ന‍്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്റെ കളിക്കാരും മൂന്ന‍ാം സ്ഥാനക്കാ ര്‍ക്കുള്ള ട്രോഫി കെ. എസ്‌. സി പ്രസിഡന്റ്‌ കെ. ബി. മുരളിയില്‍ നിന്ന‍്‌ സ്പിന്ന‍ീസ്‌ അബുദാബിയുടെ കളിക്കാരും ഏറ്റു വാങ്ങി.

പ്രഥമ എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റ്‌ ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ. എം. വിജയന്‌ അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്നേഹോപഹാരം പ്രസ്തുത ചടങ്ങില്‍ വെച്ച്‌ പ്രസിഡന്റ്‌ ബഷീര്‍ ഷംനാദും ടൂര്‍ണ്ണമന്റ്‌ ആദ്യാവസാനം വരെ വളരെ മനോഹരമായി നിയന്ത്രിച്ച റഫറി സാലിം മുഹമ്മദ്‌ അല്‍ സാലെമിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി എ. എല്‍ സിയാദും നല്‍കി. ചടങ്ങില്‍ ശക്തി അസി. സ്പോര്‍ട്ട്‌ സ്‌ സെക്രട്ടറി റജീദ്‌ നന്ദി രേഖപ്പെടുത്തി.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്ലാങ്ങാട് ഈദ് സംഗമം

October 1st, 2008

ഷാര്‍ജ : ചാവക്കാട്, ചേര്‍ക്കല്‍ ബ്ലാങ്ങാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ ‘ഈദ് സംഗമം’ സംഘടിപ്പിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടിന് അടുത്തുള്ള നാഷണല്‍ പാര്‍ക്കില്‍ വെച്ച് ഒക്റ്റോബര്‍ 3 വെള്ളിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ഈദ് സംഗമത്തില്‍ പങ്കെടുക്കുവാന്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളെ ക്ഷണിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
എം. വി. അബ്ദുല്‍‍ ലത്തീഫ് – 050 58 01 730
പി. പി. ബദറുദ്ദീന്‍ – 050 45 47 810

പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. ഈദ്‌ ഓണം സംയുക്തമായി ആഘോഷിച്ചു

October 1st, 2008

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിതറും തിരുവോണവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ 2008 ലെ മിസ്‌ കേരളയും മുന്‍ കെ. എസ്‌. സി. കലാ തിലകവുമായ ശ്രീ തുളസി മോഹന്‍ ഉദ്ഘാടനം ചെയ്തു.
കെ. എസ്‌. സി. വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനങ്ങളോടു കൂടി കലാ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു.

ഗഫൂര്‍ വടകരയുടെ സംവിധാനത്തില്‍ പെരുന്ന‍ാളിന്‍ തിരുവോണം, സുഹറ കുഞ്ഞഹമ്മദ്‌ സംവിധാനം ചെയ്ത സിനിമാറ്റിക്‌ ഒപ്പന, ഹിന്ദി നൃത്തം, പ്രിയ മനോജിന്റേയും ലക്ഷ്മി വിശ്വനാഥിന്റേയും സംവിധാനത്തില്‍ അരങ്ങേറിയ ഓണ നൃത്തങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ കലാ വിഭാഗം അവതരിപ്പിച്ച ചിത്രീകരണം, ഗള്‍ഫ്‌ ഫൈന്‍ ആര്‍ട്ട്സ്‌ അവതരിപ്പിച്ച ഒപ്പന മാല്യം, കെ. എസ്‌. സി. വനിതാ വിഭാഗം ഒരുക്കിയ തിരുവാതിര, മേലഡി മ്യൂസിക്സിന്റെ സിനിമാറ്റിക്‌ ഡാന്‍സ്‌, ജെന്‍സന്‍ കലാഭവന്‍ സംവിധാനം ചെയ്ത നാടോടിനൃത്തം തുടങ്ങി ഒന്ന‍ിനോന്ന‍്‌ മികവുറ്റ കലാ പരിപാടികളാണ്‌ തുടര്‍ന്ന‍്‌ അരങ്ങേറിയത്‌.

ചടങ്ങില്‍ കെ. എസ്‌. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌ സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.


(അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംയുക്തമായി സംഘടിപ്പിച്ച പെരുന്ന‍ാള്‍ ഓണം ആഘോഷത്തില്‍ സെന്റര്‍ വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനം)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 28 of 28« First...1020...2425262728

« Previous Page « പാലക്കാട് മേള ഇന്ന് കുവൈറ്റില്‍
Next » ബ്ലാങ്ങാട് ഈദ് സംഗമം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine