കുവൈറ്റില്‍ പൊതു മാപ്പ് കാലാവധി ഒരു ദിവസം കൂടി

October 15th, 2008

കുവൈറ്റ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കും. ഇതു വരെ 3500 ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. പൊതു മാപ്പ് സൗകര്യം ഉപയോഗ പ്പെടുത്തി ഇതു വരെ 20,000 ത്തോളം അനധികൃത താമസക്കാര്‍ രാജ്യം വിട്ടതായി കുവൈറ്റ് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി കുവൈറ്റ് വിട്ട ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് പൊതു മാപ്പ് കാലാവധി കഴിഞ്ഞ ശേഷമേ ലഭിക്കുകയുള്ളൂ.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ എമിറേറ്റ്സിനു മാത്രമായി ടെര്‍മിനല്‍

October 14th, 2008

ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ പുതുതായി നിര്‍മ്മിച്ച ടെര്‍മിനല്‍ മൂന്ന് ഇന്ന് യാത്രക്കായി തുറന്ന് കൊടുക്കും. എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായാണ് ഈ അത്യാഡംബര ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ദോഹയിലേക്കുള്ള ഇ. കെ. 843 വിമാനമാണ് ഈ ടെര്‍മിനലില്‍ നിന്ന് ആദ്യമായി പറന്നുയരുക. ജിദ്ദയില്‍ നിന്നുള്ള ഇ. കെ. 2926 വിമാനമാണ് ആദ്യമായി എത്തി ച്ചേരുന്ന വിമാനം. വൈകുന്നേരം 3.55 ന് ജിദ്ദ വിമാനം റണ്‍ വേയില്‍ ഇറങ്ങും.

ടെര്‍മിനലിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ജി. സി. സി. രാജ്യങ്ങളിലേക്കും അമേരിക്കന്‍ നഗരങ്ങളി ലേക്കുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ കേന്ദ്രീകരി ച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളി ലായാണ് ടെര്‍മിനല്‍ മൂന്ന് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങുക.

164 ചെക്ക് ഇന്‍ കൗണ്ടറുകളും മൂന്ന് സെപെഷ്യല്‍ ഹാന്‍ഡ് ലിംഗ് സര്‍വീസ് ലോഞ്ചുകളും, സ്വയം ചെക്ക് ഇന്‍ ചെയ്യാനുള്ള 60 കിയോസ്ക്കുകള്‍ എന്നിവയെല്ലാം ടെര്‍മിനല്‍ മൂന്നിന്റെ പ്രത്യേകതയാണ്.

ദുബായിയുടെ സ്വന്തം വിമാന ക്കമ്പനിയായ എമിറേറ്റ്സിന് മാത്രമായി ഒരു ടെര്‍മിനല്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യു. എ. ഇ. യുടെ വ്യോമയാന രംഗത്ത് പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം

October 13th, 2008

റിയാദ് കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുമ്മല്‍ കോയ, മൊയ്തീന്‍ കോയ, അര്‍ഷുല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം

October 13th, 2008

യു.എ.ഇ. യിലെ അര്‍ബുദ രോഗികളില്‍ 20 ശതമാനവും സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്ന വരാണെന്ന് അബുദാബി ന്യൂ മെഡിക്കല്‍ സെന്‍റര്‍ മേധാവി ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു. സ്തനാര്‍ബുദ രോഗിക ള്‍ക്കായി തയ്യാറാക്കിയ അബ്രാക് സൈന്‍ എന്ന ബയോ മെഡിക്കല്‍ ഉത്പന്നം വിപണിയില്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ബൈക്കോണ്‍ ചെയര്‍മാന്‍ കിരണ്‍ മജൂംദാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തം

October 13th, 2008

സെപ്റ്റംബര്‍ 26ന് e പത്രം ഹെല്പ് ഡെസ്കിലൂടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. “തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തുല്ലസിച്ച് നടക്കുമ്പോള്‍ …” അബുദാബി മീന യിലുള്ള സിവില്‍കോ യിലെ ജീവനക്കാരായ എഞ്ചിനിയര്‍ എ. എസ്. രാജേന്ദ്രനും പൊതു പ്രവര്‍ത്തകന്‍ കൂടിയായ രാജേന്ദ്രന്‍ വെഞാറമൂടും കൂടിയാണ് ഈ കുരുന്നുകളെ ക്കുറിച്ച് എന്നോട് പറഞ്ഞത്. e പത്ര ത്തിലൂടെ വാര്‍ത്ത നമ്മുടെ വായനക്കാരിലേക്ക് അന്നു തന്നെ എത്തിയിരുന്നു.

ഏഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറിലൂടെ ശ്രീ. ആര്‍. ബി. ലിയോ യും, മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലൂടെ ശ്രീ. ജലീല്‍ രാമന്തളിയും, ഈ ഹതഭാഗ്യരുടെ ജീവിതം പ്രവാസ ഭൂമിയിലെ സുമനസ്സുകള്‍ക്കു മുന്നില്‍ വിശദമായി വരച്ചു കാട്ടി. തുടര്‍ന്ന് നിരവധി പേര്‍ ഈ പിഞ്ചോമനകളുടെ ശസ്ത്രക്രിയക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരും, ശക്തി തിയ്യറ്റേഴ്സ്, മറ്റു പ്രാദേശിക സംഘടനകളും എന്റെ നിരവധി സുഹൃത്തുക്കളും ഈ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തു വന്നു.

യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജരും പൊതു പ്രവര്‍ത്തകനും കൂടിയായ ശ്രീ. കെ. കെ. മൊയ്തീന്‍ കോയ, മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീ. കുഴൂര്‍ വിത്സണ്‍, ശ്രീ. ദേവദാസ്, ശ്രീ. ഇടവേള റാഫി എന്നിവര്‍ ഈ സദുദ്യമത്തില്‍ എന്നോടൊപ്പം കൂട്ടു ചേര്‍ന്നു. കഴിഞ്ഞ ദിവസം സിവില്‍കോ യിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത സംഭാവന കുട്ടികളുടെ പിതാവായ കംബള അബ്ദുല്‍ റഹിമാന് കൈ മാറി.

ഇന്ന് അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ കുരുന്നുകളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്.

00 971 50 73 22 932

– പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 24 of 28« First...10...2223242526...Last »

« Previous Page« Previous « ഗാന്ധിസത്തിലേക്ക് മടങ്ങുക : പി. വി. വിവേകാനന്ദ്
Next »Next Page » അബുദാബിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine